Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപാവലിക്ക് കാഷ് ബാക്ക് ഓഫറുമായി ജോയ് ആലുക്കാസ്

text_fields
bookmark_border
ദീപാവലിക്ക് കാഷ് ബാക്ക് ഓഫറുമായി ജോയ് ആലുക്കാസ്
cancel

കുവൈത്ത് സിറ്റി: ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ കാഷ് ബാക്ക് ഓഫറുമായി ജോയ് ആലുക്കാസ്.250 ദീനാറിന്‍റെ സ്വർണാഭരണം വാങ്ങുന്നവർക്ക് അഞ്ചു ദീനാറിന്‍റെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. 250 ദീനാറിന്‍റെ ഡയമണ്ട്, പോൾകി, പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ദീനാറിന്‍റെ ഗിഫ്റ്റ് വൗച്ചറാണ് കാത്തിരിക്കുന്നത്. ഇതിനു പുറമെ 10 ശതമാനം തുക നൽകി മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് സ്വർണവിലക്കയറ്റത്തിൽനിന്ന് രക്ഷപ്പെടാനുള്ള അവസരവും ജോയ് ആലുക്കാസ് നൽകുന്നു.

വാങ്ങുന്ന സമയത്ത് സ്വർണവില കൂടിയാലും കുറഞ്ഞ വിലയിൽ സ്വർണം ലഭിക്കുന്ന സംവിധാനമാണിത്. എല്ലാ ആഘോഷങ്ങളും സവിശേഷമാക്കാനാണ് തങ്ങൾ എപ്പോഴും ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവും ലക്ഷ്യമിട്ടാണ് ഓഫറുകൾ തയാറാക്കുന്നത്. ഉപഭോക്താക്കൾ വൻ തുക ലാഭിക്കാനും ജോയ് ആലുക്കാസിനൊപ്പം ആഘോഷിക്കാനും കഴിയുന്ന അവസരമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. ജോയ് ആലുക്കാസിന്‍റെ എല്ലാ ഷോറൂമുകളിലും ഈ മാസം 25 വരെ ഓഫറുകൾ ലഭ്യമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joy Alukas with cash back offer for Diwali
Next Story