13 സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനം പ്രഖ്യാപിച്ച് ജിയോ
text_fields13 സംസ്ഥാനങ്ങളിലെ 34 നഗരങ്ങളിൽ കൂടി 5ജി സർവീസ് പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഇതോടെ രാജ്യത്താകമാനം 225 നഗരങ്ങളിൽ ജിയോ ട്രൂ 5ജി സേവനം ലഭ്യമാകും.
‘ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് വെൽകം ഓഫർ നൽകുന്നു. 1ജിബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റയാണ് വാഗ്ദാനം. അധിക ചാർജുകളൊന്നും ഈടാക്കില്ല. ഓഫർ ഇന്നു മുതൽ ആരംഭിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ആന്ധ്ര പ്രദേശിലെ ആറ് നഗരങ്ങൾ (അനന്തപുരം, ഭുമവാരം, ചിരാല, ഗുണ്ടക്കൽ, നന്ദ്യാൽ, തെന്നാലി), അസമിലെ ദിബ്രുഗഡ്, ജോർഹട്, തെസ്പുർ, ബിഹാറിലെ ഗയ, ഛത്തീസ്ഗഡിലെ അഒബികാപുർ, ധാംതരി, ഹരിയാനയിലെ തനേസർ, യമുനാനഗർ, കർണാടകയിലെ ചിത്രദുർഗ, മഹാരാഷ്ട്രയിലെ ജൽഗാവ്, ലതൂർ, ഒഡിഷയിലെ ബലാങ്കിർ, നാൽകോ., പഞ്ചാബിലെ ഝലന്ദർ, ഫഗ്‍വാര, രാജസ്ഥാനിലെ അജ്മിർ എന്നിവിടങ്ങളിലാണ് 5ജി സർവീസ് ഇപ്പോൾ മുതൽ ലഭ്യമാകുക.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ, ഡിണ്ടിഗൽ, കാഞ്ചീപുരം, കാരൂർ, കുംഭകോണം, നാഗർകോവിൽ, തഞ്ചാവൂർ, തിരുവണ്ണാമലൈ എന്നിവിടങ്ങളിൽ നേരത്തെ തന്നെ 5ജി പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ അദിലാബാദ്, മെഹബൂബ്നഗർ, രാമഗുണ്ടം് യു.പിയിലെ മഥുര എനനിവിടങ്ങളിലും ഉടൻ തന്നെ 5ജി സൗകര്യം ലഭ്യമാകും.
ജയോ ട്രൂ 5ജി 2023 ഡിസംബറോടു കൂടി രാജ്യത്താകമാനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പാണ് റിലയൻസ് ആറ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 5ജി സേവനം ലഭ്യമാക്കിയത്. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമപുർ എന്നിവിടങ്ങളിലായിരുന്നു സേവനം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

