Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഓഹരി വിപണിയിൽ നിന്ന്​...

ഓഹരി വിപണിയിൽ നിന്ന്​ പണം വാരി നിക്ഷേപകർ; ഒറ്റ ദിവസം കൊണ്ട്​ ഓഹരികളുടെ മൂല്യം 4.16 ലക്ഷം കോടി ഉയർന്നു

text_fields
bookmark_border
ഓഹരി വിപണിയിൽ നിന്ന്​ പണം വാരി നിക്ഷേപകർ; ഒറ്റ ദിവസം കൊണ്ട്​ ഓഹരികളുടെ മൂല്യം 4.16 ലക്ഷം കോടി ഉയർന്നു
cancel

മുംബൈ: ആർ.ബി.ഐ വായ്​പനയം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഉണർവ്​ നിക്ഷേപകർക്ക്​ സമ്മാനിച്ചത്​ വൻ നേട്ടം. കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി നിക്ഷേപകരുടെ സ്വത്തിൽ വൻ വർധനയാണ്​ രേഖപ്പെടുത്തിയത്​. ബോംബെ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ ലിസ്റ്റ്​ ചെയ്​ത കമ്പനികളുടെ മൂല്യം കഴിഞ്ഞ ദിവസം 4.16 ലക്ഷം കോടി ഉയർന്നു. വ്യാഴാഴ്ചയുണ്ടായത്​ 4.13 ലക്ഷം കോടിയുടെ നേട്ടമാണ്​. ബി.എസ്​.ഇയിൽ ലിസ്റ്റ്​ ചെയ്​ത കമ്പനികളുടെ വിപണി മൂലധനം സർവകാല റെക്കോർഡിലെത്തി.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ധനനയത്തിൽ റിസർവ്​ ബാങ്ക്​ വായ്​പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ഇതിനൊപ്പം സമ്പദ്​വ്യവസ്ഥയെ കുറിച്ചുള്ള ആർ.ബി.ഐ പ്രവചനവും വിപണിക്ക്​ കരുത്തായി. റിലയൻസ്​ ഇൻഡസ്​ട്രീസാണ്​ ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്​. റിലയൻസിനൊപ്പം ഇൻഫോസിസ്​, ടെക്​ മഹീന്ദ്ര, എച്ച്​.സി.എൽ ടെക്​, ടി.സി.എസ്​, ടാറ്റ സ്റ്റീൽ എന്നിവയുടെ മൂല്യവും ഉയർന്നു.

എച്ച്​.യു.എൽ, എൻ.ടി.പി.സി, ഡോ.റെഡ്ഡീസ്​, കൊട്ടക്​ ബാങ്ക്​, മാരുതി സുസുക്കി എന്നിവക്കാണ്​ തിരിച്ചടി നേരിട്ടത്​. ബി.എസ്​.ഇ മിഡ്​കാപ്പ്​, സ്​മോൾകാപ്പ്​ ഇൻഡക്​സുകൾ 0.83 ശതമാനം ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock marketBSE
News Summary - Investors richer by over Rs 4.16 lakh cr in two days of market rally
Next Story