Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകേന്ദ്രബജറ്റിന്​...

കേന്ദ്രബജറ്റിന്​ പിന്നാലെ ഓഹരി വിപണി കുതിച്ചു; നിക്ഷേപകർക്ക്​​ 4.19 ലക്ഷം കോടിയുടെ നേട്ടം

text_fields
bookmark_border
കേന്ദ്രബജറ്റിന്​ പിന്നാലെ ഓഹരി വിപണി കുതിച്ചു; നിക്ഷേപകർക്ക്​​ 4.19 ലക്ഷം കോടിയുടെ നേട്ടം
cancel

മുംബൈ: കേന്ദ്രബജറ്റിനെ തുടർന്ന്​ ഓഹരി വിപണി മുന്നേറിയപ്പോൾ നിക്ഷേപകർക്കുണ്ടായത്​ 4.19 ലക്ഷം കോടിയുടെ നേട്ടം. ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ നിക്ഷേപകരുടെ വിപണി മൂലധനം 4.19 ലക്ഷം കോടി ഉയർന്ന്​ 196.65 ലക്ഷം കോടിയായി.

ബോംബെ സൂചിക സെൻസെക്​സ്​ 1,197.11 പോയിന്‍റ്​ നേട്ടത്തോടെയാണ്​ 49,797.72ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 366.65 പോയിന്‍റ്​ നേട്ടത്തോടെ 14,647 പോയിന്‍റിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

ബാങ്കിങ്​, ഇൻഫ്രാസ്​ട്രക്​ചർ, ഓ​ട്ടോ മൊബൈൽ തുടങ്ങിയ കമ്പനികളാണ്​ വിപണിയിൽ വലിയ നേട്ടമുണ്ടാക്കിയത്​. ടാറ്റ മോ​ട്ടോഴ്​സ്​, ശ്രീ സിമന്‍റ്​, അൾട്രാടെക്​ സിമന്‍റ്​, എസ്​.ബി.ഐ, യു.പി.ഐ, ഗ്രാസിം ഇൻഡസ്​ട്രീസ്​, എച്ച്​.ഡി.എഫ്​.സി, ഹിൻഡാൽകോ തുടങ്ങിയ കമ്പനികളും വിപണിയിൽ നേട്ടമുണ്ടാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexnifty
News Summary - Investors richer by over Rs 4 lakh crore as Budget rally extends to Day 2
Next Story