പുതുയുഗ ഗെയിം സവിശേഷതയുമായി ഇൻഫിനിക്സിെൻറ പുതിയ HOT 30 സ്മാർട്ട് ഫോൺ
text_fieldsറിയാദ്: മുൻനിര ഇലക്ട്രോണിക് ബ്രാൻഡായ ഇൻഫിനിക്സ്, മൊബൈൽ ഗെയിം പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ HOT 30 സ്മാർട്ട് ഫോൺ പുറത്തിറക്കി. പബ്ജി മൊബൈൽ ഗെയിമുമായി സഹകരിച്ച്, പ്രോസസർ, സ്‌ക്രീൻ, ഫാസ്റ്റ് ചാർജിങ്, വീഡിയോ സവിശേഷതകൾ എന്നിവയിൽ കാര്യമായ അപ്‌ഗ്രേഡ് ഫീച്ചറുകൾ ഉൾപ്പെടുത്തിയ സ്മാർട്ട് ഫോണാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സ്‌ക്രീൻ നിലവാരവും ശക്തമായ പ്രകടനവും മിന്നൽ വേഗത്തിലുള്ള ചാർജിങ് ശേഷിയുമുള്ള HOT 30 ആ സെഗ്‌മെൻറിലെ മുൻനിര ഗെയിമിങ് ഫോണാണ്.
തങ്ങളുടെ യുവ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കാനും മൊബൈൽ ഫോൺ വികസനത്തിൽ നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് ഇൻഫിനിക്സ് പശ്ചിമേഷ്യൻ-ഉത്തരാഫ്രിക്കൻ മേഖല ബിസിനസ് ഹെഡ് ക്രിസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. HOT 30 സീരീസ് സൗദി അറേബ്യയിൽ ഗെയിമിങ് കൂടുതൽ ജനകീയമാക്കും. ശക്തമായ പ്രോസസ്സറുകളും മതിയായ മെമ്മറിയും ഏറ്റവും ഉജ്ജ്വലമായ ഹൈ-ഡെഫനിഷൻ സ്‌ക്രീനുകളും മിന്നൽ വേഗത്തിലുള്ള ചാർജിങ് ശേഷിയും ഉള്ള ഫോണാണ് ഇത്.
ഈ ഫീച്ചറുകൾ മൊബൈൽ ഗെയിമിങ് അനുഭവത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് തന്നെയാണ് തങ്ങൾ കരുതുന്നത്. ഉയർന്ന നിലവാരമുള്ള മൊബൈൽ ഉപകരണങ്ങൾ തേടുന്ന ഓരോ യുവ ഉപയോക്താവിനെയും ആകർഷിക്കുന്ന മത്സരാധിഷ്ഠിത വിലനിലവാരത്തിൽ HOT 30 വിപണിയിലെത്തിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊബൈൽ ഗെയിമിങ്ങിനായി പ്രത്യേകമായി തന്നെ നിർമിച്ച ഈ ഫോൺ, സാധാരണഗതിയിൽ യുവ ഗെയിമർമാർ നേരിടുന്ന ഇമേജ് നിലവാരമില്ലായ്മ, ഉപകരണത്തിന് ചൂട് പിടിക്കൽ, അസ്ഥിരമായ നെറ്റ്‌വർക്ക് വേഗത എന്നിവയുൾപ്പെടെ പൊതുവായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ശക്തവും ശേഷി സന്തുലിതവുമായ ഹീലിയോ ജി88 പ്രൊസസറും 16ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറിയും ഉള്ളതിനാൽ, HOT 30 ഫലത്തിൽ എട്ട് ജി മെമ്മറിയുടെ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കൂടാതെ 18 ആപ്ലിക്കേഷനുകൾ വരെ ഒരേസമയം തുറന്നുവെക്കാനും ഈ ഫോണിൽ കഴിയും. ഒപ്റ്റിമൈസ് ചെയ്ത ഡാർ-ലിങ്ക് 3.0 ഗെയിമിങ് എൻജിനും ഫീച്ചർ ചെയ്യുന്നുണ്ട്. ത്രീഡി ഗെയിം സ്ഥിരത ഉറപ്പുനൽകുന്നതിനായി ലോഡ് സാഹചര്യങ്ങളുടെ ഇൻറലിജൻറ് സെൻസിങ്, കൂളിങ് എന്നിവ പ്രദാനം ചെയ്യുന്നു. ബാറ്ററിയുടെ ആയുസിെൻറ കാര്യത്തിൽ ഉന്നതമായ പ്രകടനമാണ് ഈ ഫോൺ കാഴ്ചവെക്കുന്നത്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 5000mAh ബാറ്ററിയും വെറും 30 മിനിറ്റിനുള്ളിൽ 55 ശതമാനം വരെ ചാർജ് ചെയ്യുന്ന 33 വാട്സ് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുമാണുള്ളത്. ഉയർന്ന 1080 പിക്സൽ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് സ്‌ക്രീൻ, 90ഗിഗാ ഹെട്സിൽ റിഫ്രഷ്മെൻറ് നിരക്ക്, 270 ഗിഗാ ഹെട്സ് ടച്ച് സാംപ്ലിങ് നിരക്ക് എന്നിവ ഉപയോഗിച്ച്, HOT 30 ഏറ്റവും മികച്ച ഗെയിമിങ് അനുഭവം പകർന്നുനൽകും. ഫോട്ടോകളും വീഡിയോകളും ഉന്നതമായ ദൃശ്യമിഴിവിൽ കാണാനാവും. അതിനായി 600 നിറ്റ്സ് തെളിച്ചവും 96 ശതമാനം ഡി.സി.ഐ.-പി ത്രീ കളർ ഗാമറ്റും ഉള്ള ഔട്ട്‌ഡോർ ഡിസ്‌പ്ലേയും സ്വയം വികസിപ്പിച്ചെടുത്ത ഡാർക്ക് ഏരിയ ഡിസ്‌പ്ലേ മെച്ചപ്പെടുത്തൽ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുന്നു.
HOT 30-െൻറ മറ്റ് സവിശേഷതകളിൽ 50-മെഗാപിക്സൽ പ്രധാന കാമറ ലെൻസ് ഉൾപ്പെടുന്നു. വലിയ എഫ്1.6 അപ്പർച്ചർ ഫീച്ചർ ചെയ്യുന്നു. ഫോട്ടോഗ്രാഫി പ്രേമികൾക്ക്, രാത്രിയിലെ തിരക്കേറിയ നഗര തെരുവുകളിലെ നിമിഷങ്ങളോ, അതിശയകരമായ ലാൻഡ്‌സ്‌കേപ്പ് സീനുകളോ പകർത്താൻ ഇതിലൂടെ കഴിയും. ഡ്യുവൽ സ്പീക്കർ ഡിസൈൻ, ഡി.ടി.എസ് സാങ്കേതികവിദ്യ, സ്ലിമായ ബോഡി, സൗകര്യപ്രദമായ ഫോൺ അൺലോക്കിങ്ങിനായി സൈഡ് ഫിംഗർപ്രിൻറ് സംവിധാനം തുടങ്ങി നിരവധി സവിശേഷതകളാണ് ഈ ഫോണിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

