ബജറ്റിന് പിന്നാലെ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി
text_fieldsമുംബൈ: ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. നിഫ്റ്റി 17700 പോയിന്‍റിന് മുകളിലാണ് വ്യാപാരം. സെൻസെക്സ് 493 പോയിന്‍റും നിഫ്റ്റി 144 പോയിന്‍റും നേട്ടത്തോടെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
1204 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 483 എണ്ണം ഇടിഞ്ഞു. 85 ഓഹരികൾക്ക് മാറ്റമുണ്ടായില്ല. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.ടി.സി, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്പറേഷൻ, എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര, അദാനി പോർട്ട്, അൾട്രാടെക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവയാണ് നഷ്ടമുണ്ടാക്കിയ ഓഹരികൾ.
ഈ ആഴ്ചയിൽ കഴിഞ്ഞ രണ്ട് ദിവസവുമുണ്ടായ നേട്ടം വ്യാപാരത്തിന്‍റെ തുടക്കത്തിലും വിപണി നിലനിർത്തുകയായിരുന്നു. ഏഷ്യൻ വിപണികളിൽ ജപ്പാൻ, ആസ്ട്രേലിയ എന്നിവ നേട്ടത്തിലാണ്. ചൊവ്വാഴ്ച നേട്ടത്തോടെയാണ് യു.എസ് വിപണി വ്യാപാരം അവസാനിപ്പിച്ചത്.
ബജറ്റിൽ മൂലധനനിക്ഷേപം ഉയർത്തിയത് ഇൻഫ്രാസ്ട്രെക്ചർ കമ്പനികൾക്ക് ഗുണകരമാവുമെന്നാണ് ഓഹരി വിപണിയുടെ പ്രതീക്ഷ. അതേസമയം, കഴിഞ്ഞ ദിവസവും വിദേശനിക്ഷേപകർ വിപണിയിൽ വിൽപ്പനക്കാരായിരുന്നു. 21.79 കോടിയുടെ ഓഹരികൾ വിദേശനിക്ഷേപകർ വിറ്റപ്പോൾ ആഭ്യന്തര ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ 1,597.70 കോടിയുടെ ഓഹരികൾ വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

