Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകോവിഡിൽ നിന്ന്​...

കോവിഡിൽ നിന്ന്​ കരകയറുന്നു; ഒമ്പത്​ മാസത്തിന്​ ശേഷം രാജ്യത്തെ ഇന്ധന ഉപഭോഗത്തിൽ വർധന

text_fields
bookmark_border
Diesel crosses Rs100 in Madhya Pradesh
cancel

ന്യൂഡൽഹി: ഒമ്പത്​ മാസത്തിന്​ ശേഷം രാജ്യത്തെ ഇന്ധന ഉപഭോഗത്തിൽ വർധന. കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്നാണ്​ ഇന്ധന ഉപഭോഗത്തിൽ വലിയ കുറവുണ്ടായത്​. സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചതിനെ തുടർന്നാണ്​ ഇന്ധന ഉപഭോഗത്തിൽ വീണ്ടും വർധനയുണ്ടായിരിക്കുന്നത്​. ഇന്ധന ഉപഭോഗത്തിൽ 1.5 ശതമാനത്തിന്‍റെ വർധനയാണ്​ ഉണ്ടായത്​. 16.33 മില്യൺ ടണ്ണായാണ്​ ഉപഭോഗം വർധിച്ചത്​.

മേയ്​ മാസവുമായി താരതമ്യം ചെയ്യു​േമ്പാൾ ഇന്ധന ഉപഭോഗത്തിൽ എട്ട്​ ശതമാനത്തിന്‍റെ വർധനയാണ്​ ഉണ്ടായത്​. പെട്രോളിയം മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​. പെട്രോൾ വിൽപനയിൽ 5.6 ശതമാനത്തിന്‍റെ വർധനയാണ്​ ഉണ്ടായത്​. ജൂണിൽ 2.4 മില്യൺ പെട്രോളാണ്​ വിറ്റത്​. മേയ്​ മാസവുമായി താരതമ്യം ചെയ്യു​േമ്പാൾ വിൽപന 21 ശതമാനം ഉയർന്നു. ഡീസൽ വിൽപനയിൽ 12 ശതമാനമാണ്​ ഉയർച്ച.

ഇന്ധന വിൽപന ഉയർന്നത്​ കോവിഡ്​ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ രാജ്യം കരകയറുന്നതിന്‍റെ സൂചനയായാണ്​ വിദഗ്​ധർ വിലയിരുത്തുന്നത്​. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും കോവിഡ്​ ലോക്​ഡൗൺ പിൻവലിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel Demand
News Summary - India's fuel demand rebounds in June after slumping to a nine-month low
Next Story