സെൻസെക്സ് 500 പോയിന്റ് നഷ്ടത്തിൽ; നിഫ്റ്റിയിൽ 130 പോയിന്റ് ഇടിവ്
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്സ് 500 പോയിന്റ് നഷ്ടത്തോടെ 58,909 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 130 പോയിന്റ് നഷ്ടത്തോടെ 17,321ൽ ക്ലോസ് ചെയ്തു.
നിഫ്റ്റി 50യിൽ അദാനി എന്റർപ്രൈസും അദാനി പോർട്സുമാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദാനി എന്റർപ്രൈസ് 2.5 ശതമാനവും പോർട്സ് 3.5 ശതമാനവും ഉയർന്നു. കോൾ ഇന്ത്യ രണ്ട് ശതമാനം നേട്ടമുണ്ടാക്കി. അതേസമയം, മാരുതി സുസുക്കി, ആക്സസ് ബാങ്ക്, ടി.സി.എസ്, എസ്.ബി.ഐ ലൈഫ്, ഇൻഫോസിസ് എന്നിവയെല്ലാം രണ്ട് ശതമാനം നഷ്ടം രേഖപ്പെടുത്തി.
സെക്ടറുകളിൽ ഐ.ടി ഒരു ശതമാനത്തോളം ഇടിഞ്ഞു. ഓട്ടോ, പ്രൈവറ്റ് ബാങ്ക്, ഫിനാൻസ് എന്നിവയും ഇടിവിൽ തന്നെയാണ്. റിയാലിറ്റി രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശനിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് വിപണിയെ ബാധിക്കുന്നുണ്ട്. യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ പണപ്പെരുപ്പ കണക്കുകൾ പുറത്ത് വന്നതോടെ പലിശനിരക്ക് വിവിധ കേന്ദ്രബാങ്കുകൾ ഉയർത്താനുള്ള സാധ്യതയാണ് വിപണികളെ ബാധിക്കുന്നത്.