Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ വാരവും ചാഞ്ചാട്ടത്തിന് സാധ്യത; ഓഹരി വിപണിയിലെ നിക്ഷേപം കരുതലോടെ മതി

text_fields
bookmark_border
ഈ വാരവും ചാഞ്ചാട്ടത്തിന് സാധ്യത; ഓഹരി വിപണിയിലെ നിക്ഷേപം കരുതലോടെ മതി
cancel

കൊച്ചി: യുദ്ധ ഭീതിയുടെ മറവിൽ ഊഹക്കച്ചവടക്കാർ ആഗോള ഓഹരി വിപണികളെ കൈപിടിയിൽ ഒതുക്കി. റഷ്യ-ഉക്രെയിൻ മേഖലയിലെ സൈനിക നീക്കങ്ങൾ പല ഫണ്ടുകളും നേട്ടമാക്കി.

തുടർച്ചയായ രണ്ടാം വാരത്തിലും ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ നഷ്‌ടത്തിലാണ്‌. ബോംബെ സൂചിക സെൻസെക്‌സ്‌ 320 പോയിന്റും നിഫ്‌റ്റിസൂചിക 98 പോയിന്റും താഴ്‌ന്നു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ പുതിയ നിക്ഷേപങ്ങൾക്ക്‌ കഴിഞ്ഞവാരവും ഉത്സാഹിച്ചു. ഇത്‌ കണ്ട്‌ ഒരു വിഭാഗം പ്രദേശിക ഇടപാടുകാർ താഴ്‌ന്ന റേഞ്ചിൽ മുൻ നിര രണ്ടാം നിര ഓഹരികൾ വാങ്ങാൻ രംഗത്തുണ്ടായിരുന്നു.

അതേ സമയം വിദേശ ഓപ്പറേറ്റർമാർ മുൻവാരങ്ങളിലെ പോലെ വിൽപ്പനക്കാണ്‌ മുൻ തൂക്കം നൽകിയത്‌. അവർ ഏകദേശം 12,200 കോടി രൂപ വില വരുന്ന ഓഹരികൾ വിറ്റു. എന്നാൽ സൂചികയ്‌ക്ക്‌ നേരിട്ട തളർച്ചയ്‌ക്ക്‌ ഇടയിലും നിക്ഷേപത്തിന്‌ മത്സരിച്ച്‌ ആഭ്യന്തര ഫണ്ടുകൾ 9875 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടി. ബി.എസ്.ഇ മെറ്റൽ സൂചിക 4.23 ശതമാനം ഇടിഞ്ഞു. റിയൽറ്റി, ഹെൽത്ത് കെയർ, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, എഫ്.എം.സി.ജി, ക്യാപിറ്റൽ ഗുഡ്‌സ്, ഐ ടി സൂചികളും താഴ്‌ന്നു. ബി.എസ്‌.ഇ മിഡ്‌ ക്യാപ്, സ്‌മോൾ ക്യാപ്സ് സൂചികകൾക്ക് തളർച്ചനേരിട്ടു.

മുൻ നിര ഓഹരികളായ ഐ.സി.ഐ.സി.ഐ ബാങ്ക്‌ ഓഹരി വില അഞ്ച്‌ ശതമാനം ഇടിഞ്ഞു. എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, സൺ ഫാർമ്മ, ഡോ: റെഡീസ്‌, സിപ്ല, ഇൻഫോസിസ്‌, ഐ.ടി.സി, മാരുതി, ആർ.ഐ.എൽ, എം ആൻറ്‌ എം, എയർ ടെൽ തുടങ്ങിയവയുടെ നിരക്ക്‌താഴ്‌ന്നപ്പോൾ ടി.സി.എസ്‌, എച്ച്‌.യു.എൽ, ആർ.ഐ.എൽ, എച്ച്‌ ഡി എഫ്‌ സി, എൽ ആൻറ്‌ ടി, ടെക്‌ മഹീന്ദ്ര തുടങ്ങിയ ഓഹരി വിലകൾ മികവ്‌ കാണിച്ചു.

ബോംബെ സെൻസെക്‌സ്‌ 58,152 പോയിന്റിൽ നിന്നും തുടക്കത്തിൽ 56,333 റേഞ്ചിലേയ്‌ക്ക്‌ ചാഞ്ചാടിയെങ്കിലും തിരിച്ച്‌ വരവിൽ 58,500പോയിന്റിലേയ്‌ക്ക്‌ ഉയർന്നു. എന്നാൽ വാരാന്ത്യത്തിലെ വിൽപ്പനയിൽ വീണ്ടും തളർന്ന്‌ 57,833 പോയിന്റായി. ഈവാരം 58,800 ൽ ആദ്യപ്രതിരോധമുണ്ട്‌. വീണ്ടും സാങ്കേതിക തിരുത്തലിന്‌ നീക്കം നടന്നാൽ 56,600 റേഞ്ചിൽ സപ്പോർട്ട്‌ പ്രതീക്ഷിക്കാം.

നിഫ്‌റ്റി സൂചിക 17,500 ലേയ്‌ക്ക്‌ തിരിച്ച്‌ വരവിന്‌ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതോതിലുളള വാങ്ങൽ താൽപര്യം മുൻ നിര ഓഹരികളിൽ അനുഭവപ്പെട്ടില്ല. കഴിഞ്ഞവാരത്തിലെ 17,373 ൽ നിന്ന്‌ തുടക്കത്തിൽ 16,814 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷമാണ്‌ മികവിന്‌ നീക്കം നടത്തിയത്‌. വിദേശ പിൻതുണ ലഭ്യമാവാഞ്ഞതിനാൽ 17,470 റേഞ്ചിൽസൂചികയുടെ കാലിടറിയതോടെ മാർക്കറ്റ്‌ക്ലോസിങിൽ നിഫ്‌റ്റി 17,276 പോയിൻറ്റിലാണ്‌.

ഫ്യൂചർ ആൻഡ്‌ ഓപ്‌ഷൻസ്‌ സെൻറ്റിൽമെൻറ്റിന്‌ വിപണി ഒരുങ്ങുന്നതിനാൽ ഈ വാരം ചാഞ്ചാട്ട സാധ്യത ഇരട്ടിക്കാം. അതേസമയം,വിദേശ ഫണ്ടുകളുടെ നീക്കങ്ങളും ഫോറെക്‌സ്‌ മാർക്കറ്റിൽ ഡോളറിന്‌ മുന്നിൽ രൂപയുടെ ചലനങ്ങളും വിപണിയെ സ്വാധീനിക്കാം.

രൂപയുടെ മൂല്യം 75.31 ൽ നിന്നും 75.72 ലേയ്‌ക്ക്‌ ദുർബലമായ ശേഷം വാരാന്ത്യം 74.66 ലേയ്‌ക്ക്‌ ശക്തിപ്രപിച്ചു. റഷ്യയുടെ നീക്കങ്ങൾ അമേരിക്കൻ ഓഹരി വിപണിയെ മാത്രമല്ല, യുറോപ്യൻ ഇൻഡക്‌സുകളെയും പിന്നിട്ടവാരം തളർത്തി. എഷ്യൻ മാർക്കറ്റുകളും വിൽപ്പനക്കാരുടെനിയന്ത്രണത്തിലാണ്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian stock market review
Next Story