Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകർന്നടിഞ്ഞ് ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 18 ലക്ഷം കോടി

text_fields
bookmark_border
തകർന്നടിഞ്ഞ് ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 18 ലക്ഷം കോടി
cancel

മുംബൈ: ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ കഴിഞ്ഞ ആറ് ദിവസത്തിനിടെ നിക്ഷേപകർക്കുണ്ടായത് 18 ലക്ഷം കോടിയുടെ നഷ്ടം. കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തിയതും വിദേശനിക്ഷേപകർ വലിയ രീതിയിൽ പണം പിൻവലിച്ചതുമാണ് ഇന്ത്യൻ വിപണിയുടെ തകർച്ചക്കുള്ള പ്രധാന കാരണം.

വിദേശനിക്ഷേപകർ രണ്ട് ലക്ഷം കോടിയുടെ ഓഹരികളാണ് 2022ൽ ഇതുവ​രെ വിറ്റഴിച്ചത്. കഴിഞ്ഞ ഒമ്പത് മാസവും വിൽപനക്കാരുടെ റോളിലാണ് വിദേശനിക്ഷേപകർ. കഴിഞ്ഞ മാസം 45,276 കോടിയുടെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റൊഴിവാക്കിയത്.

ഡോളർ കരുത്താർജിക്കുന്നതിനാൽ വിദേശനിക്ഷേപകർക്ക് ഇന്ത്യൻ വിപണിയോടുള്ള താൽപര്യം നഷ്ടമാവുകയാണ്. ഇതിനൊപ്പം ഫെഡ് റിസർവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, സ്വിസ് സെൻട്രൽ ബാങ്ക് എന്നിവയെല്ലാം പലിശനിരക്ക് ഉയർത്തിയതും വിപണിക്ക് തിരിച്ചടിയായി. വിദേശനിക്ഷേപകർ പണം ബോണ്ട് വിപണിയിലേക്ക് മാറ്റുന്നതും ഇന്ത്യൻ വിപണിയുടെ തകർച്ചക്കുള്ള കാരണമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Stock Market loss
Next Story