Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീണ്ടും തകർന്ന് രൂപ; മൂല്യം ഇടിയുന്നത് തുടരുന്നു
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു. 12 പൈസ നഷ്ടത്തോടെ 77.74ലാണ് രൂപ വ്യാപാരം തുടങ്ങിയത്. ഓഹരി വിപണിയിൽ കാര്യമായ നേട്ടമുണ്ടാകാത്തതും വിദേശനിക്ഷേപകർ കൂട്ടത്തോടെ വിപണിയിൽ നിന്നും പണം പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്.
ബുധനാഴ്ച ഏഴ് പൈസ നഷ്ടത്തോടെ 77.6ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്കാണ് രൂപ ബുധനാഴ്ച കൂപ്പുകുത്തിയത്.
ഇന്ത്യൻ ഓഹരി വിപണികളും നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും നഷ്ടം രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110.61 ഡോളറായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

