സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം: മൂന്നു വർഷത്തേക്കാണ് നടപടി; ലക്ഷ്യം ചൈന
text_fieldsന്യൂഡൽഹി: സ്റ്റീൽ ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ഇന്ത്യ മൂന്നു വർഷത്തേക്ക് തീരുവ ഏർപ്പെടുത്തി. ചില ഉൽപന്നങ്ങൾക്ക് 11-12 ശതമാനമാണ് ചുമത്തുക. ചൈനയിൽ നിന്നുള്ള വില കുറഞ്ഞ സ്റ്റീൽ ഉൽപന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ ധനമന്ത്രാലയമാണ് നടപടി പ്രഖ്യാപിച്ചത്.
എന്നാൽ, സ്റ്റെയിൻലെസ് സ്റ്റീൽ ഉൾപ്പെടെയുള്ള പ്രത്യേക ഇനങ്ങൾക്ക് ഈ തീരുവ ബാധകമല്ല. ചില വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ഈ തീരുവയുടെ പരിധിയിൽ വരില്ല. ആദ്യ വർഷം 12 ശതമാനവും, രണ്ടാം വർഷം 11.5 ശതമാനവും മൂന്നാം വർഷം 11 ശതമാനവുമാണ് തീരുവ ചുമത്തുക.
ചൈനയിൽ നിന്ന് നിലവാരം കുറഞ്ഞ സ്റ്റീലിന്‍റെ ഇറക്കുമതി കൂടിയത് ആഭ്യന്തര മേഖലയിലെ ഉൽപാദകർക്ക് പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇവയുടെ ഇറക്കുമതിയിൽ പൊടുന്നനെയുണ്ടായ ഗണ്യമായ വർധന ആഭ്യന്തര നിർമാതാക്കൾക്ക് കടുത്ത ആഘാതമുണ്ടാക്കിയെന്ന് ധനമന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു.
വിയറ്റ്‍നാം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും തീരുവ ബാധകമാണ്. ഇതിനു മുമ്പ് കഴിഞ്ഞ ഏപ്രിലിലും കേന്ദ്ര സർക്കാർ സമാനമായ ഇടക്കാല തീരുവ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

