Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ വളർച്ചനിരക്ക്​ വീണ്ടും കുറച്ച്​ ഐ.എം.എഫ്​

text_fields
bookmark_border
ഇന്ത്യയുടെ വളർച്ചനിരക്ക്​ വീണ്ടും കുറച്ച്​ ഐ.എം.എഫ്​
cancel

ദാവോസ്​: 2019ലെ ഇന്ത്യയുടെ വളർച്ചനിരക്ക്​ 4.8 ശതമാനമായി കുറച്ച്​ അന്താരാഷ്​​്ട്ര നാണയനിധി (ഐ.എം.എഫ്​). ഗ്രാമീണ വരു മാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന സമ്മർദവുമാണ്​​ വളർച്ചനിരക്ക്​ കുറയാൻ ഇടയാക്കിയതെ ന്ന്​ ലോക സാമ്പത്തിക ഫോറത്തിന്​ മുന്നോടിയായുള്ള ആഗോള സാമ്പത്തികാവസ്​ഥയെക്കുറിച്ച റിപ്പോർട്ടിൽ​ ഐ.എം.എഫ്​ വ്യക്തമാക്കി​.

എന്നാൽ, 2020ൽ 5.8 ശതമാനവും 2021ൽ 6.5 ശതമാനവുമായി വളർച്ചനിരക്ക്​ കൂടുമെന്ന്​​ ഇന്ത്യക്കാരി കൂടിയായ ഐ.എം.എഫ്​ മുഖ്യ സാമ്പത്തിക വിദഗ്​ധ ഗീത ഗോപിനാഥ്​ വ്യക്തമാക്കി. ബാങ്കിതര സാമ്പത്തിക മേഖലയുടെ ഞെരുക്കവും വായ്​പയിലെ കുറവും കാരണം ഇന്ത്യയി​ൽ ആഭ്യന്തര ആവശ്യകത കുത്തനെ താഴോട്ടുപോയി.

അതേസമയം, അമേരിക്കയുമായുള്ള വ്യാപാര കരാറി​​െൻറ പ്രതികരണമെന്നോണം ചൈനയുടെ വളർച്ച നിരക്കിൽ 0.2 ശതമാനം ഉയർന്ന്​ 2020ൽ ആറ്​ ശതമാനമാകുമെന്ന്​ ഗീത വിശദീകരിച്ചു.

ആഗോള സാമ്പത്തിക വളർച്ചനിരക്കും 2019ൽ താഴേക്കാണെന്ന്​ ഐ.എം.എഫ്​ റിപ്പോർട്ടിൽ പറയുന്നു. 2019ൽ 2.9 ശതമാനവും 2020ൽ 0.1 ശതമാനവും 2021ൽ 0.2 ശതമാനവും വളർച്ചയുണ്ടാകുമെന്ന്​ പ്രതീക്ഷിച്ച സ്​ഥാനത്താണ്​ ഇത്​. അർജൻറീന, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കം 2020ലെ സാമ്പത്തിക വളർച്ചയിൽ അനിശ്ചിതത്വമാണ്​ പ്രതിഫലിപ്പിക്കുന്നത്​. ഇന്ത്യക്ക്​ പുറമെ വികസ്വര രാജ്യങ്ങളായ ബ്രസീലും മെക്​സിക്കോയും മോശം പ്രകടനമാണ്​ കാണിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMFgrowth rateindia newsindia growth rate
News Summary - imf cuts india's growth rate
Next Story