Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightബജറ്റിന് പിന്നാലെ ഓഹരി...

ബജറ്റിന് പിന്നാലെ ഓഹരി വിപണികളിൽ വൻ നഷ്ടം; വിപണിമൂല്യത്തിൽ ആറ് ലക്ഷം കോടിയു​ടെ കുറവ്

text_fields
bookmark_border
Foreign investors sell in droves, midcap and smallcap stocks fall sharply
cancel
Listen to this Article

മുംബൈ: കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ വൻ നഷ്ടം. സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് ഉൾപ്പടെ ഉയർത്തിയത് വിപണികളെ നെഗറ്റീവായി സ്വാധീനിച്ചു. ഇതോടെ കടുത്ത വിൽപന സമ്മർദമാണ് വിപണികളിൽ ഉടലെടുത്തത്.

ബോംബെ സൂചിക സെൻസെക്സിൽ 1000 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത്. 81,335 പോയിന്റിലേക്കാണ് ബജറ്റവതരണം പൂർത്തിയാക്കിയ ഉടൻ സെൻസെക്സ് ഇടിഞ്ഞത്. നിഫ്റ്റിയിലും 330 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ആറ് ലക്ഷം കോടി ഇടിഞ്ഞു. ഇതോ​ടെ ബി.എസ്.ഇയിലെ കമ്പനികളുടെ വിപണിമൂല്യം 453.87 ലക്ഷം കോടിയായി കുറഞ്ഞു.

ഭാരത് ഇലക്ട്രോണിക്സിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. 6.50 ശതമാനം നഷ്ടമാണ് കമ്പനിക്കുണ്ടായത്. എസ്.ബി.ഐക്ക് 3.38 ശതമാനം നഷ്ടമുണ്ടായി. എൻ.ടി.പി.സിക്ക് 3.06 ശതമാനും എച്ച്.സി.എല്ലിന് 2.91 ശതമാനും നഷ്ടമുണ്ടായി. സൺ ഫാർമയും ടാറ്റ കൺസൾട്ടൻസി സർവീസും മാത്രമാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.

​കേന്ദ്രബജറ്റിൽ സെക്യൂരിറ്റി ട്രാൻസാക്ഷൻ നികുതി 0.02 ശതമാനത്തിൽ നിന്നും 0.5 ശതമാനമായാണ് ഉയർത്തിയത്. ഓപ്ഷൻസ് പ്രീമിയത്തിനുള്ള നികുതി 0.10 ശതമാനത്തിൽ നിന്ന് 0.15 ശതമാനമാക്കി ഉയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SensexNiftyBusiness News
News Summary - Huge losses in stock markets after the budget; Market value drops by Rs 6 lakh crore
Next Story