Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും കുറഞ്ഞു

text_fields
bookmark_border
സ്വർണവില വീണ്ടും കുറഞ്ഞു
cancel

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും കുറഞ്ഞു. പവന്​ 200 രൂപയാണ്​ കുറഞ്ഞത്​. ഗ്രാമിന്​ 25 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വില 34,880 രൂപയാണ്​. കഴിഞ്ഞ ദിവസം ഇത്​ 35,080 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4360 രൂപയായും കുറഞ്ഞു.

അടുത്ത വർ​ഷത്തെ ബോണ്ട്​ വാങ്ങൽ സംബന്ധിച്ച യു.എസ്​ കേന്ദ്രബാങ്കായ ഫെഡ്​ റിസർവിന്‍റെ പ്രഖ്യാപനമാണ്​ സ്വർണവിലയെ സ്വാധീനിക്കുന്നത്​. എം.സി.എക്​സ്​ എക്​സ്​ചേഞ്ചിൽ സ്വർണത്തിന്‍റെ ഭാവിവിലയിൽ 0.62 ശതമാനത്തിന്‍റെ ഇടിവുണ്ടായി.

അന്താരാഷ്​ട്ര വിപണിയിലും സ്വർണവില ഇടിഞ്ഞു. സ്​പോട്ട്​ ഗോൾഡ്​ വില 0.3 ശതമാനം ഇടിഞ്ഞ്​ ഔൺസിന്​ 1,762.33 ഡോളറായി. യു.എസിലെ സ്വർണത്തിന്‍റെ ഭാവി വിലകളും ഇടിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold rate
News Summary - Huge Drop in Gold prices
Next Story