ശുവൈഖില്‍ ഗള്‍ഫ് മാര്‍ട്ട് സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി
text_fieldsശുവൈഖില്‍ ഗള്‍ഫ് മാര്‍ട്ട് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം മുകൾ മഹൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അശോക് കൽറ, ഡോ. അമീർ അഹമ്മദ് എന്നിവർ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൾഫ്മാർട്ട് സി.ഒ.ഒ രമേഷ് ആനന്ദ ദാസ് സമീപം
കുവെത്ത് സിറ്റി: കുവൈത്തിലെ ആദ്യകാല സൂപ്പർ മാർക്കറ്റുകളിലൊന്നായ ഗള്‍ഫ് മാര്‍ട്ട് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ശുവൈഖില്‍ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുകൾ മഹൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അശോക് കൽറയും, ഡോ. അമീർ അഹമ്മദും ചേര്‍ന്ന് നിര്‍വഹിച്ചു. ഗൾഫ്മാർട്ട് സി.ഒ.ഒ രമേഷ് ആനന്ദദാസ്, മാനേജ്മെന്റ് അംഗങ്ങൾ, സ്റ്റാഫ്, അഭ്യുദയകാംക്ഷികൾ എന്നിവർ സന്നിഹിതരായിരുന്നു.
1999 മുതൽ കുവൈത്തിൽ പ്രവർത്തിക്കുന്ന ഗള്‍ഫ് മാര്‍ട്ട് പിന്നീട് ഓൺകോസ്റ്റ് ഗ്രൂപ് ഏറ്റെടുക്കുകയായിരുന്നു. ഇത് ശുവൈഖിൽ അതേ മാനേജ്മെന്റിന് കീഴിൽ പഴയ പേരായ ഗൾഫ്മാർട്ട് എന്ന പേരിൽ വീണ്ടും എത്തിയിരിക്കുകയാണ്.
ഗള്‍ഫ് മാര്‍ട്ട് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനവേളയിൽ സൈക്കിൾ യാത്രികൻ ഫായിസ് സദസ്സുമായി സംവദിക്കുന്നു
കുവൈത്തിലെ പ്രവാസി സമൂഹത്തിന് പരിചിതമായ ഗൾഫ്മാർട്ട് ഷോറൂം തിരിച്ചു കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്ന് സി.ഒ.ഒ രമേഷ് ആനന്ദദാസ് പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ നേരിട്ട് ലഭ്യമാക്കുന്നതിനാൽ മികച്ചതും ന്യായവിലയ്ക്കും വസ്തുക്കൾ വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.
പഴങ്ങള്‍, ഫ്രഷ് പച്ചക്കറികള്‍, മത്സ്യം, മാംസം, മുട്ട, വിവിധ സൗന്ദര്യവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപുല ശേഖരമാണ് ഗൾഫ്മാർട്ടിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഉല്പന്നങ്ങള്ക്ക് ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സൈക്കിൾ സഞ്ചാരി ഫായിസ് അലിയെ ഉദ്ഘാടന വേളയില്‍ ആദരിച്ചു. യാത്ര അനുഭവങ്ങൾ ഫായിസ് സദസ്സുമായി പങ്കുവെച്ചു. ഓൺകോസ്റ്റ് കാഷ് ബാക്ക് ഓഫര്‍ ഗൾഫ്മാർട്ട് ഷോറൂമുകളിലും ലഭ്യമാണെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. 2023ഓടെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഗൾഫ്മാർട്ട് സ്റ്റോറുകൾ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

