ഒക്ടോബറിൽ ജി.എസ്.ടി വരുമാനം 1.52 ലക്ഷം കോടി കവിഞ്ഞു
text_fieldsന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പ്രദായം ആരംഭിച്ച ശേഷം ഏറ്റവും വലിയ രണ്ടാമത്തെ നികുതി വരവ് രേഖപ്പെടുത്തി ഇക്കഴിഞ്ഞ ഒക്ടോബർ മാസം. 1.52 ലക്ഷം കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്.
ഇത് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 1.30 ലക്ഷം കോടിയായിരുന്നു. 16.52 ശതമാനമാണ് വർധന. ഇക്കഴിഞ്ഞ ഉത്സവ സീസണിലെ വമ്പിച്ച സാമ്പത്തിക പ്രവർത്തനങ്ങളാണ് ഈ കുതിപ്പിന് കാരണം. ഇക്കഴിഞ്ഞ ഏപ്രിലിൽ 1.68 ലക്ഷം കോടി രൂപയുടെ റെക്കോഡ് ജി.എസ്.ടി വരവായിരുന്നു രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ 1.48 ലക്ഷം കോടിയും പിരിഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

