Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണത്തിൽ കോടികൾ കൊയ്ത് സർക്കാർ; മൂന്നുമാസത്തിനി​ടെ തീരുവ ഇനത്തിൽ ലഭിച്ചത് 10,463 കോടി രൂപ

text_fields
bookmark_border
സ്വർണത്തിൽ കോടികൾ കൊയ്ത് സർക്കാർ; മൂന്നുമാസത്തിനി​ടെ തീരുവ ഇനത്തിൽ ലഭിച്ചത് 10,463 കോടി രൂപ
cancel

ന്യൂഡൽഹി: മേയ് 13നും ആഗസ്റ്റ് രണ്ടിനും ഇടയിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവയായി 10,463 കോടി രൂപ ശേഖരിച്ചതായി സർക്കാർ പാർലമെന്റിൽ അറിയിച്ചു.

മേയ് 13 മുതൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽനിന്ന് 15 ശതമാനമായും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനത്തിൽ നിന്ന് 15.4 ശതമാനമായും ഉയർത്തിയിരുന്നു. ഇതാണ് വരുമാന വർധനക്ക് കാരണം.

സ്വർണത്തിന്റെ കസ്റ്റംസ് തീരുവയായി 10,040 കോടിയും വെള്ളിക്ക് 328 കോടി രൂപയും പ്ലാറ്റിനത്തിന് 95 കോടി രൂപയുമാണ് ലഭിച്ചതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്‍റിൽ വ്യക്തമാക്കി.

മേയ് 13നും ജൂൺ 30നും ഇടയിൽ 161 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തതായും 116 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story