Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില പുതിയ...

സ്വർണവില പുതിയ ​റെക്കോഡിൽ; ഇന്നുണ്ടായത് വൻ കുതിപ്പ്

text_fields
bookmark_border
സ്വർണവില പുതിയ ​റെക്കോഡിൽ; ഇന്നുണ്ടായത് വൻ കുതിപ്പ്
cancel
Listen to this Article

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ബുധനാഴ്ച പുതിയ റെക്കോഡ് കുറിച്ചാണ് സ്വർണം വ്യാപാരം തുടങ്ങിയത്. സ്വർണവില ഗ്രാമിന് 295 രൂപ വർധിച്ച് 15,140 രൂപയായി. പവൻ വില ഗ്രാമിന് 2360 രൂപ വർധിച്ച് 1,21,120 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ വിപണിയിലും സ്വർണത്തിന് വില വർധനയുണ്ടായിരിക്കുന്നത്.

ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഔൺസിന് 163 ഡോളറിന്റെ വർധനവുണ്ടായി. 5,247 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം ആഗോള വിപണിയിൽ പുരോഗമിക്കുന്നത്. 3.15 ശതമാനം നേട്ടമാണ് ആഗോള വിപണിയിൽ സ്വർണത്തിന് ഉണ്ടായത്.

യു.എസ് ഡോളർ ദുർബലമാവുന്നത് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണം. നാല് വർഷത്തിനിടയി​ലെ കുറഞ്ഞ നിരക്കിലേക്ക് യു.എസ് ഡോളർ വീണിട്ടുണ്ട്. ഇതിനൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്ത് താൻ അവരോധിക്കുന്നയാൾ എത്തുമെന്ന ​പ്രസിഡന്റ് ഡോണൾഡ് ​ട്രംപിന്റെ പ്രസ്താവനയും വിപണി​യെ സ്വാധീനിച്ചിട്ടുണ്ട്. ട്രംപിന്റെ നോമിനി ​യു.എസ് കേന്ദ്രബാങ്കിനെ നയിക്കാനെത്തിയാൽ പലിശകുറയാനുള്ള സാധ്യത നിക്ഷേപകർ നോക്കി കാണുന്നുണ്ട്. ഇത് സുരക്ഷിത നിക്ഷേപമായ സ്വർണത്തിൽ ആളുകൾ ആകൃഷ്‍ടരാവാൻ കാരണമായി.

ജനുവരി മാസത്തിലെ സ്വർണവിലയിലെ മാറ്റങ്ങൾ

1-Jan-26 Rs. 99,040 (Lowest of Month)

2-Jan-26 99880

3-Jan-26 99600

4-Jan-26 99600

5-Jan-26 (Morning) 100760

5-Jan-26 (Afternoon) 101080

5-Jan-26 (Evening) 101360

6-Jan-26 101800

7-Jan-26 (Morning) 102280

7-Jan-26 (Evening) 101400

8-Jan-26 101200

9-Jan-26 (Morning) 101720

9-Jan-26 (Evening) 102160

10-Jan-26 103000

11-Jan-26 103000

12-Jan-26 104240

13-Jan-26 104520

14-Jan-26 (Morning) 105320

14-Jan-26 (Evening) 105600

15-Jan-26 (Morning) 105000

15-Jan-26 (Evening) 105320

16-Jan-26 105160

17-Jan-26 105440

18-Jan-26 105440

19-Jan-26 (Morning) 106840

19-Jan-26 (Evening) 107240

20-jan-26 108000

20-Jan-26 (Noon) 1,08,800

20-Jan-26 (Evening) 1,10,400

20-Jan-26 (Evening) 1,09,840

21-Jan-26 (Morning) 1,13,160

21-Jan-26 (Evening) 1,14,840

22-Jan-26 1,13,160

23-Jan-26 1,17,120

23-Jan-26 (Afternoon) 1,15,240

24-Jan-26 (Morning) 1,16,320

24-Jan-26 (Evening) 1,17,520

25-Jan-26 1,17,520

26-Jan-26 (Morning) 1,19,320

26-Jan-26 (Evening) 1,18,760

27-Jan-26 1,18,760

28-Jan-26 1,21,120

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsGold RateGold
News Summary - Gold's blistering rally continues
Next Story