സംസ്ഥാനത്ത് സ്വർണവില ഉച്ചക്ക് ശേഷവും കുറഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉച്ചക്ക് ശേഷവും കുറഞ്ഞു. ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,24,080 രൂപയായി. 18കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 1,01,920 രൂപയായി കുറഞ്ഞു.
ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 5,240 രൂപ രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയാണ് വില. ഇതിന് പിന്നാലെയാണ് ഉച്ചക്ക് വില വർധനവുണ്ടായിരിക്കുന്നത്. ആഗോള വിപണിയിലും ഇന്ന് സ്വർണവില ഇടിഞ്ഞു. 4.2 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 5,172.80 ഡോളറായാണ് വില കുറഞ്ഞത്.
പലിശനിരക്കിൽ ഉൾപ്പടെ ഫെഡറൽ റിസർവ് കർശന നിലപാട് സ്വീകരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഈ വാർത്തകളാണ് സ്വർണവില ഇടിയുന്നതിലേക്ക് നയിച്ചത്. ജനുവരിയിൽ മാത്രം സ്വർണവിലയിൽ 20 ശതമാനത്തിന്റെ വർധനവാണ് ആഗോള വിപണിയിൽ രേഖപ്പെടുത്തിയത്. അതേസമയം, ആഗോള രാഷ്ട്രീയരംഗത്ത് കലുഷിതാവസ്ഥ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

