Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവിലയിൽ വീണ്ടും മാറ്റം, ഇടിവിന് പിന്നാലെ നേരിയ വർധന; വെള്ളിവില കുറഞ്ഞു

text_fields
bookmark_border
സ്വർണവിലയിൽ വീണ്ടും മാറ്റം, ഇടിവിന് പിന്നാലെ നേരിയ വർധന; വെള്ളിവില കുറഞ്ഞു
cancel

കൊച്ചി: സ്വർണവിലയിൽ ഇന്ന് ചാഞ്ചാട്ടത്തിന്റെ ദിവസം. രാവിലെ മാറ്റമില്ലാതെ തുടർന്ന വിപണി അൽപ സമയത്തിന് ശേഷം കുത്തനെ ഇടിഞ്ഞുവെങ്കിലും പിന്നാലെ തിരുത്തൽ വരുത്തി നേരിയ വർധന രേഖപ്പെടുത്തി. പവന് 1,05,200 രൂപയും ഗ്രാമിന് 13150 രൂപയമാണ് നിലവിലെ വില. യഥാക്രമം 80 രൂപയും 10 രൂപയുമാണ് ഒടുവിൽ വർധിച്ചത്.

ഇന്നലെ പവന് ഒറ്റയടിക്ക് 2360 രൂപയോളം വർധിച്ച് 1,07,080 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. തുടർച്ചയായ അഞ്ച് ദിവസത്തെ വർധനവി​നൊടുവിൽ ഇന്ന് രാവിലെ മാറ്റമില്ലാതെ ഇതേ വിലയിൽ തുടർന്നു. എന്നാൽ, അൽപസമയത്തിന് ശേഷം വില കുത്തനെ കുറഞ്ഞു. പവന് 1960 രൂപയും ഗ്രാമിന് 245 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,140 രൂപയും പവന് 1,05,120 രൂപയുമായിരുന്നു വില. ഇതിൽനിന്നാണ് ഇപ്പാൾ ചെറിയ വർധന രേഖപ്പെടുത്തിയത്.

ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിടുന്ന ധൻതേരാസ് ദിനമായ ഇന്ന് സ്വർണ വിലയിലെ ഈ കുറവ് ആഭരണ പ്രേമികൾക്ക് ആശ്വാസമാണെങ്കിലും നിക്ഷേപകർക്ക് കനത്ത തിരിച്ചടിയാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 56.58 ഡോളർ കുറഞ്ഞ് 4,046.68 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 1.38 ശതമാനമാണ് ഇടിഞ്ഞത്. വെള്ളി വില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 205 രൂപയായി.

നവംബറിലെ സ്വർണവില (പവനിൽ)

01: 1,01,840

02: 1,02,200

03. 1,02,400

04. 1,02,600 (morning)

04. 1,04,720

05. 1,07,080

06. 1,07,080

06. 1,05,120

06. 1,05,200

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

31: 1,01,840

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold rises slightly after fall, silver drops
Next Story