സ്വർണ വില വീണ്ടും തിരിച്ചു കയറുന്നു
text_fieldsകൊച്ചി: റെക്കോഡ് ഇടിവിനു ശേഷം സ്വർണം തിരിച്ചു വരവിന്റെ പാതയിൽ. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ച് 12800 രൂപയും പവന് 1,02,400 രൂപയുമാണ് വില. തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ പവന് 360 രൂപയും ഗ്രാമിന് 45 രൂപയും വർധിച്ചിരുന്നു. വെള്ളി വില ഗ്രാമിന് 200 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. വില വർധിച്ചെങ്കിലും വലിയ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഇത് ചെലവ് കുറച്ച് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമാണെങ്കിലും നിക്ഷേപകർക്കും വ്യാപാരികൾക്കും അത്ര ശുഭകരമായ വാർത്തയല്ല.
അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ ഇടിവ് 2013നു സമാനമായ രീതിയിൽ വലിയ വിലക്കുറവിലേക്ക് നയിക്കുമോയെന്ന് വ്യാപാരികളും നിക്ഷേപകരും ആശങ്കപ്പെടുന്നുണ്ട്. യു.എസ് ഫെഡറൽ റിസർവിന്റെ നയമാറ്റസൂചനകളും ഡോളറിന്റെ ശക്തിയും നിക്ഷേപകരുടെ പിൻമാറ്റവും മൂലം സ്വർണ വില ഏകദേശം 27 ശതമാനമാണ് അന്ന് ഇടിഞ്ഞത്. നിലവിൽ ലാഭമെടുക്കൽ, ഡോളറിന്റെ ശക്തി, ബോണ്ട് വരുമാനത്തിലെ വർധന, അമേരിക്കൻ പലിശ നിരക്കുകളുടെ പ്രതീക്ഷകൾ ഇവയൊക്കെ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
നവംബറിലെ സ്വർണവില
01: 1,01,840
02: 1,02,200
3.1,02,400
ഒക്ടോബറിലെ സ്വർണവില (പവനിൽ)
01: 1,09,440
02: 1,10,200
03: 1,09,400
04: 1,09,400
05: 1,09,400
06: 1,09,280
07: 1,09,680
8: 109680
9: 1,10,520
10: 1, 11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
14: 1,08,720
15: 1,08,120
16: 1,08,120
17. 1,08,280
18. 1,08,280
19: 1,08,560
19: 1,07,920 (രാവിലെ)
19: 1,07,120 (ഉച്ച)
20: 1,07,120
21: 1,07,120
22: 1,05,880
23: 1,04,480
24: 1,04,480
25: 1,04,680
26: 1,04,680
27: 1,05,080
28: 1,05,560
29: 1,05,560
30: 1,04,320
31: 1,01,840

