കുത്തനെ ഇടിഞ്ഞ് സ്വർണവില; പ്രതീക്ഷയിൽ ഉപഭോക്താക്കൾ
text_fieldsകൊച്ചി: സ്വർണത്തിന് വൻ വില ഇടിവ്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയും പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 1240 രൂപയും ഗ്രാമിന് 155 രൂപയുമാണ് കുറഞ്ഞിരുന്നത്.
റെക്കോഡ് വിലനിലവാരത്തിൽ നിന്നുള്ള ഈ ഇടിവ് 2013ലേതിനു സമാനമായ വിലത്തകർച്ചയിലേക്ക് നയിക്കുമോയെന്ന് വ്യാപാരികൾക്കിടയിൽ ആശങ്കയുണ്ട്. അതേസമയം, ചെലവ് കുറച്ച് സ്വർണം വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഇന്നത്തെ സ്വർണ വില.
ഒക്ടോബറിലെ സ്വർണവില (പവനിൽ)
01: 1,09,440
02: 1,10,200
03: 1,09,400
04: 1,09,400
05: 1,09,400
06: 1,09,280
07: 1,09,680
8: 109680
9: 1,10,520
10: 1, 11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
14: 1,08,720
15: 1,08,120
16: 1,08,120
17. 1,08,280
18. 1,08,280
19: 1,08,560
19: 1,07,920 (രാവിലെ)
19: 1,07,120 (ഉച്ച)
20: 1,07,120
21: 1,07,120
22: 1,05,880
23: 1,04,480
24: 1,04,480
25: 1,04,680
26: 1,04,680
27: 1,05,080
28: 1,05,560
29: 1,05,560
30: 1,04,320
റെക്കോഡ് വിലനിലവാരത്തിലുള്ള ലാഭമെടുക്കൽ, യു.എസ് ഡോളറിന്‍റെ ശക്തി, ബോണ്ട് വരുമാനത്തിലെ വർധന, പലിശ നിരക്കുകളെ കുറിച്ചുള്ള പ്രതീക്ഷകൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ഇവയൊക്കെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.

