തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന
text_fieldsകൊച്ചി: തുടർച്ചയായി ഇടിവിന് ശേഷം ഇന്ന് സ്വർണ വിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ വർധിച്ച് 13,070 രൂപയും പവന് 1,04,560 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒറ്റയടിക്ക് 1400 രൂപയാണ് പവന് കുറഞ്ഞത്. 113 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒക്ടോബർ 11ലെ 1,11,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
കഴിഞ്ഞയാഴ്ച തുടർച്ചയായി അഞ്ചു തവണയാണ് സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞത്. ജനുവരി 29നാണ് സ്വർണത്തിന് ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന്1,131,160 രൂപയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണ വിലയെ സ്വാധീനിക്കുന്നത്.
ഒക്ടോബറിലെ സ്വർണവില (പവനിൽ)
01: 1,09,440
02: 1,10,200
03: 1,09,400
04: 1,09,400
05: 1,09,400
06: 1,09,280
07: 1,09,680
8: 109680
9: 1,10,520
10: 1, 11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
14: 1,08,720
15: 1,08,120
16: 1,08,120
17. 1,08,280
18. 1,08,280
19: 1,08,560
19: 1,07,920 (രാവിലെ)
19: 1,07,120 (ഉച്ച)
20: 1,07,120
21: 1,07,120
22: 1,05,880
23: 1,04,480

