സ്വർണവിലയിൽ ഇന്നും വർധന; വിൽപന ഈ മാസത്തെ ഉയർന്ന നിരക്കിൽ
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ബുധനാഴ്ച നേരിയ വർധന. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് (916) സ്വർണം ഗ്രാമിന് വില 14,840 രൂപയായി. പവന് 1,18,720 രൂപയാണ് വിപണിവില. ഈ മാസത്തെ ഉയർന്ന നിരക്കാണിത്. 18 കാരറ്റ് ഗ്രാമിന് അഞ്ച് രൂപ കൂടി 12,190, 14 കാരറ്റ് -9495 രൂപ, 9 കാരറ്റ് -6120 രൂപ എന്നിങ്ങനെയാണ് വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 285 രൂപക്കാണ് വിൽപന പുരോഗമിക്കുന്നത്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന സ്വർണവില 2026 ജനുവരി 29നായിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് ചുവടുമാറ്റിയതാണ് വിലയെ സ്വാധീനിച്ചത്. ലോകമാകെയുള്ള കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടാൻ ശ്രമിച്ചത് വില ഉയരാൻ കാരണമായി.
ഫെബ്രുവരിയിലെ സ്വർണവില
1. 1,17,760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)
10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)
11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)
12. 1,16,160 രൂപ
13. 1,14,240 രൂപ
14. 1,15,680 രൂപ
16. 1,14,720 രൂപ
17. 1,13,600 (Morning) 1,13,080 (evening)
18. 1,13,080 രൂപ
19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)
20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)
21. 1,16,800 രൂപ
22. 1,16,800 രൂപ
23. 1,18,320 രൂപ
24. 1,18,640 രൂപ
25. 1,18,720 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

