സ്വർണവില ഇടിയുന്നു; പവന് 960 രൂപ കുറഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിയുന്നു. തിങ്കളാഴ്ച 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയിലും പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപയിലുമാണ് വിൽപന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 98 രൂപ കുറഞ്ഞ് 11,733 രൂപയായി. വെള്ളിക്കും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 268 രൂപയാണ് തിങ്കളാഴ്ചത്തെ വില. അന്താരാഷ്ട്ര സ്വർണ വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ട്രോയ് ഓൺസിന് 0.87 ശതമാനം കുറഞ്ഞതോടെ വില 4997.9 ഡോളറായി.
രണ്ടു ദിവസത്തെ വില ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വർണവില വീണ്ടും വർധിച്ചിരുന്നു. ഗ്രാമിന് 240 രൂപ ഉയർന്ന് പവന് 1,15,680 രൂപയിലെത്തി. ഒറ്റയടിക്ക് പവന് 1920 രൂപയാണ് ശനിയാഴ്ച ഉയർന്നത്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 240 കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വിലയിടിഞ്ഞു. രണ്ടു ദിവസത്തെ തിരിച്ചടിക്കു ശേഷമാണ് സ്വർണം വീണ്ടും ഉയർന്ന് തുടങ്ങി 1.15 ലക്ഷം മറികടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ റെക്കോഡ്. ഡിസംബർ 23നായിരുന്നു ആദ്യമായി ലക്ഷം രൂപ കടന്നത്. പത്തു ദിവസം മുമ്പ് വില 1.17ലക്ഷത്തിലെത്തിയ ശേഷം വീണ്ടും കുറഞ്ഞു തുടങ്ങി. 1.11 ലക്ഷത്തിലെത്തിയിരുന്നു. ഇവിടെ നിന്നാണ് പതിയെ തിരിച്ചു കയറുന്നത്.
ഫെബ്രുവരിയിലെ സ്വർണവില
1. 117760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)
10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)
11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)
12. 1,16,160 രൂപ
13. 1,14,240 രൂപ
14. 1,15,680 രൂപ
16. 1,14,720 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

