ഉച്ചതിരിഞ്ഞ് തിരികെ കയറി സ്വർണവില; റെക്കോഡിനരികെ
text_fieldsകൊച്ചി: സംസ്ഥാന സ്വർണവിലയിൽ വീണ്ടും മാറ്റം. വ്യാഴാഴ്ച രാവിലെ പവന് 600 രൂപ കുറഞ്ഞപ്പോൾ, ഉച്ചതിരിഞ്ഞ് 320 രൂപ കൂടി. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,165 രൂപയിലും പവൻ 1,05,320 രൂപയിലുമാണ് നിലവിൽ വിൽപ്പന നടക്കുന്നത്. 18 കാരറ്റിന് 10,820, 14 കാരറ്റിന് 8430, 9 കാരറ്റിന് 5435 എന്നിങ്ങനെയാണ് വിൽപ്പന നടക്കുന്നത്. അതേസമയം വെള്ളി ഗ്രിമിന് അഞ്ചുരൂപ കുറഞ്ഞ് 290ലെത്തി.
ബുധനാഴ്ച രണ്ട് തവണ വില ഉയർന്നതോടെയാണ് സ്വർണത്തിന്‍റെ നിരക്ക് സർവകാല റെക്കോഡിലെത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവൻ സ്വർണത്തിന്റെ വില 800 രൂപ വർധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 1,05,600 രൂപയായി പുതിയ റെക്കോഡിടുകയും ചെയ്തു.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. ട്രോയ് ഔൺസിന് 4,607 ഡോളറിലാണ് നിലവിൽ വിൽപ്പന പുരോഗമിക്കുന്നത്. വെള്ളിവില ഔൺസിന് 89.85 ഡോളറിലെത്തി. വില ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്. ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കൻ ഇടപെടലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സ്വർണവില ലക്ഷംരൂപ കടന്നത്.
ഈ മാസത്തെ സ്വർണവില
1- 99,040 (ഈ മാസത്തെ കുറഞ്ഞ നിരക്ക്)
2- 99,880
3- 99,600
4- 99,600
5- 1,00,760 (രാവിലെ), 1,01,080 (ഉച്ച)
5- 101360 (വൈകീട്ട്)
6- 1,01,800
7- 1,02,280 (രാവിലെ), 101400 (ഉച്ച)
8 1,01,200
9- 1,01,720 (രാവിലെ), 1,02,160 (ഉച്ച)
10- 1,03,000
11- 1,03,000
12- 1,04,240
13- 1,04,520
14- 1,05,320 (രാവിലെ), 1,05,600 (ഉച്ചക്ക്)
15- 1,05,000 (രാവിലെ), 1,05,320 (ഉച്ചക്ക്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

