Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില കുതിച്ചുയരുന്നു, ഗ്രാമിന് 7905 രൂപ; വീണ്ടും സർവകാല റെക്കോഡിൽ

text_fields
bookmark_border
gold price 897897
cancel

കൊച്ചി: അന്താരാഷ്ട്ര വിപണിക്കൊപ്പം സംസ്ഥാനത്തും സ്വർണവില കുതിച്ചുയരുന്നു. ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി വീണ്ടും സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില.

ലോകവിപണിയിൽ കഴിഞ്ഞ ദിവസം സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ വർധനയാണ് സ്വർണത്തിന്റെ ഭാവി വില ഉയർന്നത്.

വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കുന്ന രീതിയിലുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ട്രംപിന്റെ നീക്കത്തിന് മറുപടിയായി ചൈന ഇന്ന് യു.എസിന് മേൽ അധിക തീരുവ ചുമത്തിയിരുന്നു. ഇത് മൂലം സുരക്ഷിത നിക്ഷേപമായ സ്വർണമാണ് കൂടുതൽ പേരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് വിലയെ സ്വാധീനിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസം സ്വ​ർ​ണ​വി​ല റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് പവൻ വില സർവകാല റെക്കോഡിൽ എത്തിയത്.

ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നി​ടെ വി​ല ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും ഉ​യ​രു​ന്ന​ത്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. ജ​നു​വ​രി ഒ​ന്നി​ന്​ ഗ്രാ​മി​ന്​ 7,110 രൂ​പ​യും പ​വ​ന്​ 56,880 രൂ​പ​യു​മാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ്​ പ​വ​ൻ​വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ​ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ ശേ​ഷം വി​ല ഓ​രോ ദി​വ​സ​വും റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ക​യാ​യി​രു​ന്നു. 24ന്​ ​പ​വ​ൻ വി​ല 60,440ലും 29​ന്​ 60,760ലും 30​ന്​ 60,880ലും ​എ​ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold rate surge to new all time record
Next Story