Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവിലയിൽ മാറ്റമില്ല; ഇന്നും വിൽപ്പന സർവകാല റെക്കോഡിൽ

text_fields
bookmark_border
വെള്ളിക്കും വിലയിൽ മാറ്റമില്ല
gold 89798
cancel

കൊച്ചി: സംസ്ഥാനത്ത് ബജറ്റ് ദിനമായ വെള്ളിയാഴ്ച സ്വർണവില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിൽ നേരിയ മാറ്റമുണ്ടായെങ്കിലും കേരളത്തിൽ കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലയിലാണ് സ്വർണം വിൽക്കുന്നത്. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടർച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് വിലവർധനയില്ലാത്ത ദിവസം വരുന്നത്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 106 രൂപയിൽ തുടരുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിരവധിപേർ വാങ്ങിക്കൂട്ടുന്നതും സ്വർണവില ഉയരാൻ കാരണമായി. പണിക്കൂലിയും ജി.എസ്.ടിയുമടക്കം 70,000 രൂപയോളം നൽകിയാലേ പവൻ സ്വർണാഭരണം വാങ്ങാനാകൂ.

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് സർവകാല റെക്കോഡിൽ എത്തിയത്. നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സർവകാല റെക്കോഡിലേക്കും സ്വർണവിലയെത്തി. ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നി​ടെ വി​ല ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും ഉ​യ​രു​ന്ന​ത്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്.

ജ​നു​വ​രി ഒ​ന്നി​ന്​ ഗ്രാ​മി​ന്​ 7,110 രൂ​പ​യും പ​വ​ന്​ 56,880 രൂ​പ​യു​മാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ്​ പ​വ​ൻ​വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ​ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ ശേ​ഷം വി​ല ഓ​രോ ദി​വ​സ​വും റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ക​യാ​യി​രു​ന്നു. 24ന്​ ​പ​വ​ൻ വി​ല 60,440ലും 29​ന്​ 60,760ലും 30​ന്​ 60,880ലും ​എ​ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold rate stand still at record price
Next Story