ഇറാനിൽ വീണ്ടും സംഘർഷസാഹചര്യം; കുതിച്ചുയർന്ന് സ്വർണം
text_fieldsകൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 210 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,345 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 1680 രൂപയുടെ വർധനയുണ്ടായി. 1,14,760 രൂപയായാണ് പവന്റെ വില വർധിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷസാഹചര്യമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണം.
അതേസമയം, ആഗോളവിപണിയിൽ ഇന്ന് സ്വർണത്തിന് നേരിയ വിലയിടുവുണ്ടായി. സ്പോട്ട്ഗോൾഡ് വില 0.2 ശതതമാനം ഇടിഞ്ഞു. ഡോളർ ശക്തമായതാണ് ആഗോള വിപണിയിലെ വിലയിടിവിന്റെ കാരണം. 4,968 ഡോളറിലാണ് സ്പോട്ട് ഗോൾഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലെ സാഹചര്യം തന്നെയാവും സ്വർണവിലയെ സ്വാധീനിക്കുക.
ഇതിനൊപ്പം ഫെഡറൽ റിസർവിന്റെ അടുത്ത യോഗത്തിൽ പലിശനിരക്കിൽ തൽസ്ഥിതി തുടർന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇത് സ്വർണത്തിന് നേരിയ തിരിച്ചടിയുണ്ടാക്കിയേക്കാം. ഇതിനൊപ്പം യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച് പുറത്തുവരുന്ന ചില നിർണായക കണക്കുകളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകമായി മാറുമെന്നാണ് സൂചന.
ഫെബ്രുവരിയിലെ സ്വർണവില
1. 117760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)
10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)
11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)
12. 1,16,160 രൂപ
13. 1,14,240 രൂപ
14. 1,15,680 രൂപ
16. 1,14,720 രൂപ
17. 1,13,600 (Morning) 1,13,080 (evening)
18. 1,13,080
19. 1,14,760
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

