സ്വർണവില പുതിയ റെക്കോഡിൽ; ഇന്നും വൻ വില വർധന
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവന്റെ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയായി വർധിച്ചു. ഇതോടെ കേരളത്തിൽ സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വൻ വർധനയാണ് കേരളത്തിൽ രേഖപ്പെടുത്തുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുടൂന്നത്.
അതേസമയം, ചരിത്രത്തിലാദ്യമായി ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ പിന്നിട്ടു. 5080 ഡോളറിലാണ് ആഗോള വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.
ഗ്രീൻലാൻഡിന് മേലുള്ള ട്രംപിന്റെ അവകാശവാദവും ഫെഡറൽ റിസർവിന് മേൽ അദ്ദേഹം ചെലുത്തുന്ന സമ്മർദവുമെല്ലാം സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണമാണ്. ഇതിനൊപ്പം ഡോളർ ദുർബലമാവുന്നതും കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും മഞ്ഞലോഹത്തിന് കരുത്താകുന്നുണ്ട്.
2024 ജനുവരിയിൽ ഔൺസിന് 2000 ഡോളർ മാത്രമായിരുന്നു സ്വർണവില. യുക്രെയ്നിലും ഗസ്സയിലുമുണ്ടായ യുദ്ധങ്ങളും ഏറ്റവുമൊടുവിൽ വെനസ്വേലയിൽ യു.എസ് നടത്തിയ അധിനിവേശവുമാണ് വില ഉയരാനുള്ള പ്രധാനകാരണം.
അടുത്തയാഴ്ച ഫെഡറൽ റിസർവിന്റെ വായ്പ അവലോകന യോഗം നടക്കുന്നുണ്ട്. അവലോകനത്തിൽ ഉൾപ്പടെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ സമ്മർദത്തിലാക്കാനുള്ള നീക്കങ്ങൾ ട്രംപ് തുടങ്ങിയിട്ടുണ്ട്. ഇതും സുരക്ഷിതനിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനുള്ള കാരണമായി.
അതേസമയം, സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചിട്ടുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സാക്ഷ്യപ്പെടുത്തുന്നു. സ്വർണത്തിന്റെ ഡിമാൻഡിൽ 44 ശതമാനത്തിന്റെ വർധനയാണ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലുണ്ടായത്.
1-Jan-26 Rs. 99,040 (Lowest of Month)
2-Jan-26 99880
3-Jan-26 99600
4-Jan-26 99600
5-Jan-26 (Morning) 100760
5-Jan-26 (Afternoon) 101080
5-Jan-26 (Evening) 101360
6-Jan-26 101800
7-Jan-26 (Morning) 102280
7-Jan-26 (Evening) 101400
8-Jan-26 101200
9-Jan-26 (Morning) 101720
9-Jan-26 (Evening) 102160
10-Jan-26 103000
11-Jan-26 103000
12-Jan-26 104240
13-Jan-26 104520
14-Jan-26 (Morning) 105320
14-Jan-26 (Evening) 105600
15-Jan-26 (Morning) 105000
15-Jan-26 (Evening) 105320
16-Jan-26 105160
17-Jan-26 105440
18-Jan-26 105440
19-Jan-26 (Morning) 106840
19-Jan-26 (Evening) 107240
20-jan-26 108000
20-Jan-26 (Noon) 1,08,800
20-Jan-26 (Evening) 1,10,400
20-Jan-26 (Evening) 1,09,840
21-Jan-26 (Morning) 1,13,160
21-Jan-26 (Evening) 1,14,840
22-Jan-26 1,13,160
23-Jan-26 1,17,120
1,15,240
24-jan-26 1,17,520
26-jan-26 1,19,320
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

