Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ്

text_fields
bookmark_border
ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ്
cancel
Listen to this Article

കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് 175 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,995 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 1400 രൂപയുടെ കുറവുണ്ടായി. പവന്റെ വില 95,960 രൂപയായും കുറഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറഞ്ഞത്.

രണ്ട് ശതമാനം ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഔൺസിന് 4300 ഡോളറായാണ് വില കുറഞ്ഞത്. ചൈനക്കുള്ള അധിക തീരുവ സുസ്ഥിരമായിരിക്കില്ലെന്ന ട്രംപി​ന്റെ പ്രസ്താവനയും യു.എസുമായി ചർച്ചക്ക് തയാറാണെന്ന ചൈനയുടെ നിലപാടുമാണ് വില കുറയാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.

ഡോളർ ഇൻഡക്സിൽ നേരിയ ഉയർച്ച രേഖപ്പെടുത്തി. 0.1 ശതമാനമാണ് ഉയർന്നത്. നേരത്തെ 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ നേട്ടത്തിലേക്ക് സ്വർണം ചുവടുവെക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, അവസാനം അത്രയും വലിയൊരു നേട്ടത്തിലേക്ക് എത്താൻ സ്വർണത്തിന് കഴിഞ്ഞില്ല.

കേരളത്തിൽ കഴിഞ്ഞ ദിവസം സ്വർണത്തിന് വീ. ഗ്രാമിന് 305 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 12,170 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 2440 രൂപയുടെ വില വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 97360 രൂപയായാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 250 രൂപയുടെ വർധനവുണ്ടായി. 10060 രൂപയായാണ് വില വർധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold rate Hike in kerala
Next Story