Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

70,000ത്തിനടുത്ത് സ്വർണം; ഇന്നും വൻ വില വർധന

text_fields
bookmark_border
gold price 9879879
cancel

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 185 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8745 ആയി ഉയർന്നു. പവന്റെ വിലയിൽ 1480 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 69,960 രൂപയായാണ് വർധിച്ചത്. ​റെക്കോഡ് വില വർധനയാണ് സ്വർണത്തിന് ഉണ്ടായത്.

ലോകവിപണിയിലും സ്വർണത്തിന് വൻ വില വർധനയുണ്ടായി. മൂന്ന് ശതമാനത്തിലേറെ നേട്ടമാണ് സ്വർണത്തിന് വ്യാഴാഴ്ചയുണ്ടായത്. യു.എസ്-ചൈന വ്യാപാര യുദ്ധം മൂലം ആളുകൾ സുരക്ഷിതനിക്ഷേപം തേടുന്നത് സ്വർണത്തിന് ഗുണമാവുകയാണ്.

സ്​പോട്ട്ഗോൾഡിന്റെ വില അന്താരാഷ്ട്ര വിപണിയിൽ 26.54 ഡോളർ ഉയർന്ന് 3,215.08 ഡോളറിലെത്തി. യു.എസിൽ ​സ്വർണത്തിന്റെ ഭാവി വിലയും ഉയർന്നിട്ടുണ്ട്. 3.2 ശതമാനം നേട്ടമാണ് സ്വർണത്തിന്റെ ഭാവി വിലകളിൽ ഉണ്ടായത്. 3.2 ശതമാനം നേട്ടത്തോടെ 3,177.5 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളർ ഇൻഡക്സിലും ഇടിവ് രേഖപ്പെടുത്തുകയാണ്.

ചൈനക്കുമേൽ ചുമത്തുന്ന അധിക തീരുവയിൽ യു.എസ് വീണ്ടും വർധന വരുത്തിയതോടെ ലോകം സാമ്പത്തികമാന്ദ്യത്തിന്റെ ഭീതിയിലാണ്. കഴിഞ്ഞ ദിവസം അധിക തീരുവ ഏർപ്പെടുത്തിയതോടെ ചൈനയിൽ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വസ്തുക്കളുടേയും നികുതി 145 ശതമാനമായി ഉയർന്നു.

ബുധനാഴ്ച ചൈനക്കുമേൽ യു.എസ് 125 ശതമാനം നികുതി ചുമത്തിയിരുന്നു. പിന്നീട് വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു. നേരത്തെ ചുമത്തിയ 20 ശതമാനത്തിന് പുറമേയാണ് 125 ശതമാനം നികുതി ചുമത്തിയതെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold rate Hike in kerala
Next Story