Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവിലയിൽ വീണ്ടും വർധന

text_fields
bookmark_border
Gold Price
cancel

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വിലയിൽ 320 രൂപയുടെ വർധനയാണ് ഉണ്ടായത്. 66,320 രൂപയായാണ് വില ഉയർന്നത്. ഗ്രാമിന്റെ വിലയിൽ 40 രൂപയുടെ വർധനയുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 8290 രൂപയായാണ് വർധിച്ചത്. 50 രൂപയുടെ വർധനവാണ് ഉണ്ടായത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ വില കുറവ് രേഖപ്പെടുത്തി. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.1 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 3,031 ഡോളറായാണ് സ്​പോട്ട് ഗോൾഡിന്റെ വില കുറഞ്ഞത്. യു.എസ് ഗോൾ ഫ്യൂച്ചറിന്റെ വില 0.1 ശതമാനം കുറഞ്ഞ് 3,037 ഡോളറായി കുറഞ്ഞു.

യു.എസ് സമ്പദ്‍വ്യവസ്ഥയിൽ തിരിച്ചടിയുണ്ടാവുമെന്ന അഭ്യൂഹവും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയുമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ മൂലം സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നാണ് പ്രവചനം.

ഇന്ന് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ പ്രഖ്യാപനം നടത്തും. ഇതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. വായ്പ പലിശനിരക്കുകളിൽ ഫെഡറൽ റിസർവ് മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold rate hike in kerala
Next Story