Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുവത്സര ദിനത്തിൽ സ്വർണവിലയിൽ വർധന

text_fields
bookmark_border
പുതുവത്സര ദിനത്തിൽ സ്വർണവിലയിൽ വർധന
cancel

കൊച്ചി: പുതുവത്സര ദിനത്തിലും സ്വർണവിലയിൽ വർധന. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. 57,200 രൂപയായാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 40 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 7150 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.

2024ൽ വൻ നേട്ടമാണ് മഞ്ഞ ലോഹം ഉണ്ടാക്കിയത്. ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ വില 26 ശതമാനം ഉയർന്നിരുന്നു. കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണ വാങ്ങിയതും ആഗോളതലത്തിലെ സംഘർഷങ്ങളും റിസർവ് ബാങ്ക് ഉൾ​പ്പടെയുളളവയുടെ വായ്പനയവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. 2025ലും സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില എണ്ണ കമ്പനികൾ കുറച്ചു. 19 കിലോ ഗ്രാം

ഭാരമുള്ള വാണിജ്യ പാചകവാതകത്തിന്റെ വിലയിൽ 14.5 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ കിലോ ലിറ്ററിന് 1401 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

വാണിജ്യ പാചകത്തിന്റെ വില കുറച്ചത് റസ്റ്ററന്റ് പോലുള്ള വ്യവസായം നടത്തുന്നവർക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gold rate hike in kerala
Next Story