Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നിന് പൊള്ളും; വില റെക്കോഡ് തകർത്തു

text_fields
bookmark_border
Gold price
cancel

കൊച്ചി: കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. ഗ്രാമിന് 60 രൂപ വർധിച്ചത് 5360 രൂപയായി ഉയർന്നു. പവന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 42,880 രൂപയായി ഉയർന്നു. സ്വർണവില പുതിയ റെക്കോർഡാണ് കുറിച്ചത്.

യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെയാണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. ഒമ്പത് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് സ്​പോട്ട് ഗോൾഡിന്റെ വിലയെത്തി. 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,951.79 ഡോളറായി. യു.എസിൽ സ്വർണത്തിന്റെ ഭാവിവിലകൾ 1.3 ശതമാനം ഉയർന്ന് 1,967.40 ഡോളറായി.

ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ ഉയർത്തിയിരുന്നു. കാൽ ശതമാനത്തിന്റെ വർധനയാണ് പലിശനിരക്കിൽ വരുത്തിയത്. നിരക്കുയർത്തുന്നതിന്റെ തോത് ഫെഡറൽ റിസർവ് കുറച്ചുവെങ്കിലും പണപ്പെരുപ്പം ഇപ്പോഴും നിയന്ത്രണത്തിലല്ലെന്നാണ് യു.എസ് കേന്ദ്രബാങ്കിന്റെ വിലയിരുത്തൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold Rate Hike in kerala
Next Story