Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണ വിലയിൽ വൻ വർധന

സ്വർണ വിലയിൽ വൻ വർധന

text_fields
bookmark_border
gold rate kerala
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന്റെ വില 700 രൂപയാണ് കൂടിയത്. 37600 രൂപയാണ് വെള്ളിയാഴ്ചത്തെ പവന്റെ വില. ഗ്രാമിന്റെ വില 75 രൂപ കൂടി 4700 രൂപായി. കഴിഞ്ഞ ദിവസം സ്​പോട്ട് ഗോൾഡിന്റെ വില ഉയർന്നിരുന്നു. ഇതിനൊപ്പം ഗോൾഡ് ഫ്യൂച്ചറിന്റെ വിലയും വർധിച്ചിരുന്നു.

സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് ഒരു ശതമാനം ഉയർന്ന് 1,644.38 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വിലയിൽ 0.7 ശതമാനം വർധനയുണ്ടായി. വരും ദിവസങ്ങളിലും യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശനിരക്കുകൾ വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഫെഡ് റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്താനുള്ള സാധ്യത സ്വർണവിപണിയെ സ്വാധീനിക്കുന്നുണ്ട്. നേരത്തെ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണമെത്തിയിരുന്നു. വില കുറഞ്ഞതോടെ നിക്ഷേപകർ സ്വർണത്തിൽ കൂടുതൽ താൽപര്യം പ്രകടിപ്പച്ചതോടെ വീണ്ടും നിരക്കുയരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold rate
News Summary - Gold rate hike in kerala
Next Story