സ്വർണ വിലയിൽ പുതിയ റെക്കോഡ്: ആഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കിൽ
text_fieldsകോഴിക്കോട്: സ്വർണത്തിന് ഇന്ന് ഗ്രാമിന് 80 രൂപ കൂടി 15,030 രൂപയും പവന് 640 രൂപ വർധിച്ച് 1,20,240 രൂപയുമായി. വ്യാപാര ദിവസമായ 22ന് രണ്ടു തവണ സ്വർണ വില വർധിച്ചിരുന്നു. ശനിയാഴ്ച പവന് 1,19, 600 രൂപയാണ് ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയത്. 103 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി എത്തി നിൽക്കുന്നത്.
തുടർച്ചയായ വർധനവിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ 1,20000നു മുകളിലെത്തുമെന്ന നിഗമനത്തിൽ വിപണിയെത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇന്നത്തെ വർധന. മെ്13നാണ് ഇതിനു മുമ്പ് സ്വർണം 1,20000നുമുകളിലെത്തിയത്. അന്ന് 1,23,120 ആയിരുന്നു വില.
യു.എസ് കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലും ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യു.എസ് ഡോളറിന്‍റെ വിനിമയ നിരക്കിലുണ്ടായ ഇടിവും സ്വർണ വിലയെ ബാധിച്ചിട്ടുണ്ട്. യു,എസ് ഇറാനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ഇനി സ്വർണ വിലയെ സ്വാധീനിക്കുക ഇതിലെ പുരോഗതികളായിരിക്കും.
18കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ച് 12,350 ഉം പവന് 98,800 രൂപയുമായിട്ടുണ്ട്.
ആഗസ്റ്റിലെ സ്വർണവില
01: 1,05,760
02: 1,05,760
03: 1,05,760
04: 1,05,600
05: 1,06,880 (Morning)
05: 1,07,680 (Evening)
06: 1,09,800
07: 1,09,920
08. 1,11,720
9: 111720
10: 111440
11: 1,13,760 (Morning)
1,12,800 (Evening)
12: 1,13,560
13: 1,13,760 (Morning)
1,12,640 (Evening)
14: 1,12,120
15: 1,13,760
16: 1,13,760
17: 1,14,320
18: 1,13,640
19: 1,16800
20- 116800
21- 117680 (Morning)
21- 118480 (Afternoon)
22- 1,19,600 (Highest of Month)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

