സ്വർണ വിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി വില. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയിൽ എത്തി. ഇന്നലെ 1,06,200 രൂപയായിരുന്നു പവന്‍ വില.
ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്. നിലവിൽ 12 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും അടക്കം ഒരു പവൻ ആഭരണത്തിന് 1,25,500 രൂപയോളം നൽകണം.
ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചു. ട്രോയ് ഔണ്‍സിന് 23 ഡോളര്‍ കുറഞ്ഞ് 4108 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി ഒരു ശതമാനത്തിലേറെ ഇടിഞ്ഞ് 59.7 ഡോളറിലെത്തി.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമുണ്ടായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച എണ്ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 0.38 ശതമാനം ഇടിഞ്ഞ് 76 ഡോളറിലെത്തി.
സ്വര്‍ണവില ഇതുവരെ
ജൂലൈ 1: രാവിലെ -1,03,240
-വൈകുന്നേരം -1,04,320
ജൂലൈ 2: രാവിലെ -1,06,000
-ഉച്ചക്ക് -1,05,440
-വൈകുന്നേരം -1,06,800
ജൂലൈ 3 -1,07,800
ജൂലൈ 4 -1,07,600
ജൂലൈ 5 -1,07,600
ജൂലൈ 6 -1,07,520
ജൂലൈ 7 -1,06,520
ജൂലൈ 8 രാവിലെ -1,05,960
-ഉച്ചക്ക് -1,04,960
ജൂലൈ 9 രാവിലെ -1,05,040
-ഉച്ചക്ക് -1,05,920
ജൂലൈ 10 -1,06,200
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

