Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകേരളത്തിൽ സ്വർണവിലയിൽ...

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

text_fields
bookmark_border
Gold Rate
cancel
Listen to this Article

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. തിങ്കാളാഴ്ച ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലേക്ക് എത്തി. പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി ഇടിഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില ഇടിയുന്നത്.

ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡ് വില 3.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,703.27 ഡോളറായി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഒരുവേളയിൽ സ്വർണം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് എത്തിയിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.3 ശതമാനം ഇടിഞ്ഞു. 4,729.20 ഡോളറിലാണ് യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. ഫെഡറൽ റിസർവ് ചെയർമാനായി ഡോണൾഡ് ട്രംപ് കെവിൻ വാഷിനെ നിയമിച്ചതും സ്വർണവിലയെ സ്വാധീനിച്ചു. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് ഉയർത്തണമെന്ന വാദഗതിക്കാരനാണ് കെവിൻ. യു.എസ് കേന്ദ്രബാങ്കിന്റെ തലപ്പത്ത് കെവിനെത്തിയാൽ പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയാണ് ഇപ്പോഴുള്ള വിലയിടിവിന്റെ മറ്റൊരു കാരണം.

ഫെബ്രുവരിയിലെ സ്വർണവിലയി​ലെ മാറ്റങ്ങൾ അറിയാം

1-Feb-2026-117760

2-Feb-2026- 1,11,120

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Businss NewsGold RateGold
News Summary - Gold rate decreased in kerala
Next Story