Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില കുത്തനെ താഴേക്ക്; വിലയിൽ വൻ ഇടിവ്

text_fields
bookmark_border
gold
cancel

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് 150 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8980 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 1200 രൂപയുടെ കുറവുണ്ടായി. പവന്റെ വില 71,840 രൂപയായാണ് കുറഞ്ഞത്.

ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. ഒരു ശതമാനം കുറവാണ് വിലയിൽ ഉണ്ടായത്. യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും കരുത്താർജിച്ചതാണ് ആഗോളവിപണിയിൽ സ്വർണവില ഇടിയുന്നതിനുള്ള പ്രധാനകാരണം. സ്​പോട്ട് ഗോൾഡ് വില 1.1 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,316.3 ഡോളറായി കുറഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂച്ചർ 0.8 ശതമാനം ഇടിഞ്ഞ് 3,346.60 ഡോളറായി.

ആഗോളവിപണിയിൽ സ്​പോട്ട് സിൽവറിന്റെ വിലയിലും ഇടിവുണ്ടായി. 0.5 ശതമാനം ഇടിഞ്ഞ് 35.96 ഡോളറായാണ് വില കുറഞ്ഞത്. 13 വർഷത്തിനിടയിലെ ഉയർന്നനിരക്കിലേക്ക് എത്തിയതിന് ശേഷമാണ് വെള്ളിവില കുറഞ്ഞത്. അതേസമയം, പ്ലാറ്റിനം വിലയിൽ വർധന രേഖപ്പെടുത്തി. 2.5 ശതമാനം ഉയർച്ചയാണ് പ്ലാറ്റിനം വിലയിലുണ്ടായത്. 1,158.20 ഡോളറായാണ് പ്ലാറ്റിനം വില ഉയർന്നത്.

പ​ല്ലേഡിയത്തിന്റെ വില 3.9 ശതമാനം ഉയർന്നു. 1,045 ഡോളറായാണ് പല്ലേഡിയം വില ഉയർന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold rate decrease in Kerala
Next Story