സ്വർണവില വീണ്ടും കുറഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4695 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയിലെത്തി.
ആഗോളവിപണിയിലും സ്വർണ വില ഇടിയുകയാണ്. ഡോളർ കരുത്താർജിക്കുന്നത് വില ഇടിയുന്നതിനുള്ള ഒരു കാരണമാണ്. യു.എസിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ ഓഹരിയിലുൾപ്പടെ പണമിറക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതും വില കുറയുന്നതിനുള്ള പ്രധാനകാരണമായി വിലയിരുത്തുന്നു. കോവിഡ് വാക്സിൻ സംബന്ധിച്ച പ്രഖ്യാപനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
കോവിഡും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും കാരണം 25 ശതമാനമാണ് ഈ വർഷം സ്വർണവില ഉയർന്നത്. ആഗോള സമ്പദ്വ്യവസ്ഥക്ക് പ്രതീക്ഷിച്ച ആഘാതമുണ്ടായിട്ടില്ലെന്ന ഐ.എം.എഫ് പ്രഖ്യാപനവും ചൈനയെ പോലുള്ള രാജ്യങ്ങൾ വേഗത്തിൽ പ്രതിസന്ധിയിൽ നിന്ന് കര കയറുന്നതും സ്വർണവിലയെ വരുംനാളുകളിലും കാര്യമായി സ്വാധീനിക്കാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

