Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണ വില കുത്ത​നെ...

സ്വർണ വില കുത്ത​നെ കൂടി; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ

text_fields
bookmark_border
സ്വർണ വില കുത്ത​നെ കൂടി; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ
cancel
Listen to this Article

തിരുവനന്തപുരം: മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം സ്വർണവിലയിൽ വൻ വർധന. പവന് 960 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ജൂൺ 30ന് 37320 രൂപയുണ്ടായിരുന്ന സ്വർണം ജൂലൈ ഒന്നിന് 38,280 രൂപയായി വർധിച്ചു.

ഗ്രാമിന് 120 രൂപ കൂടി 4785 രൂപയായി. ഇന്നലെ ഗ്രാമിന് 4665 രൂപയായിരുന്നു വില.

തിങ്കളാഴ്ച 38120 രൂപയായിരുന്നു സ്വർണ വില. ചൊവ്വാഴ്ച ഒറ്റയടിക്ക് 640 രൂപ കുറഞ്ഞ് 37480 രൂപയായി. ബുധനാഴ്ച 80 രൂപ കുറഞ്ഞ് 37400 രൂപയായിരുന്നു.

തിങ്കളാഴ്ച മുതൽ വ്യാഴാഴ്ചവരെ 800 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരുന്നത്. എന്നാൽ വെള്ളിയാഴ്ച 960 രൂപ വർധിച്ചതോടെ ജൂൺ 13 ന് ശേഷം ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരിക്കുകയാണ് സ്വർണത്തിന്. ഈ മാസം ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു.

സ്വർണവിലയിൽ ഈയാഴ്ചയുണ്ടായ വ്യത്യാസം.

തിങ്കൾ -38120

ചൊവ്വ -37480

ബുധൻ - 37400

വ്യാഴം - 37320

വെള്ളി - 38280

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rate
Next Story