Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

text_fields
bookmark_border
gold price
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവൻ വില 53,360 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 6,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്.

ആഗസ്റ്റ് മാസത്തിലെ അവസാന ദിനമായ ശനിയാഴ്ച 53,560 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ വില ഞായറാഴ്ചയും തുടർന്നു. 53,640 രൂപയായിരുന്നു വെള്ളിയാഴ്ച പവന്‍റെ വില.

ആഗസ്റ്റ് മാസത്തിൽ രണ്ടു തവണ ഏറ്റവും കൂടിയ വിലയിലേക്കും രണ്ടു തവണ ഏറ്റവും കുറഞ്ഞ വിലയിലേക്കും സ്വർണവില എത്തിയിരുന്നു. ആഗസ്റ്റ് ഏഴിനും എട്ടിനുമാണ് പവന് ഏറ്റവും കുറഞ്ഞ വിലയായ 50,800 രൂപയിലെത്തിയത്. ആഗസ്റ്റ് 28നും 29നുമാണ് ഏറ്റവും കൂടിയ വിലയായ 53,720 രൂപയിലേക്ക് പവൻ വില ഉയർന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold prices in the state have fallen again in Kerala Market
Next Story