തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞു 36,600 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 4,575 ആയി. കഴിഞ്ഞ ദിവസം 36,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.
അന്തരാഷ്ട്ര വിപണിയിലും സ്വർണവില കുറയുകയാണ്. എം.സി.എക്സിൽ സ്വർണത്തിന്‍റെ ഭാവി വിലയിൽ 0.90 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. 445 രൂപ കുറഞ്ഞ് 10 ഗ്രാം സ്വർണത്തിന്‍റെ ഭഠാവി വില 48,860 രൂപയായി കുറഞ്ഞു.
യു.എസ് ബോണ്ടിൽ നിന്നുള്ള ആദായം വർധിച്ചത് സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്.