Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപ്രതിമാസ...

പ്രതിമാസ റെക്കോർഡിലെത്തിയതിന്​ പിന്നാലെ സ്വർണവില ഇടിഞ്ഞു

text_fields
bookmark_border
പ്രതിമാസ റെക്കോർഡിലെത്തിയതിന്​ പിന്നാലെ സ്വർണവില ഇടിഞ്ഞു
cancel

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില കുറഞ്ഞു. ഗ്രാമിന്​ 25 രൂപയാണ്​ കുറഞ്ഞത്​​. 4500 രൂപയാണ്​ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. പവൻ വില 36,000 രൂപയാണ്​. കഴിഞ്ഞ ദിവസം സ്വർണവില പ്രതിമാസ റെക്കോർഡിലെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിലയിൽ ഇടിവുണ്ടായിരിക്കുന്നത്​.

36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്​. ജൂലൈ ഒന്നിനാണ്​​ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന്​ രേഖപ്പെടുത്തിയത്​. 35,200 രൂപയായിരുന്നു പവന്‍റെ ജൂലൈ ഒന്നിലെ വില.

ഇന്ത്യയിലെ സ്​പോട്ട്​ ഗോൾഡ്​ വില കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. 0.02 ശതമാനത്തിന്‍റെ വർധനയാണ്​ ഉണ്ടായത്​. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യു​േമ്പാൾ ഉയർന്ന ശരാശരിയിലാണ്​ ഇന്ത്യയി​െല സ്​പോട്ട്​ ഗോൾഡ്​ വില. ആഗോള വിപണിയിലും സ്വർണവില ഉയർന്നു. 0.18 ശതമാനം ഉയർന്ന്​ ട്രോയ്​ ഔൺസിന്​ 1816.7 ഡോളറായാണ്​ വില വർധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rate
News Summary - Gold prices fell after hitting a monthly record high
Next Story