Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകേരളത്തിൽ സ്വർണവില...

കേരളത്തിൽ സ്വർണവില കുറഞ്ഞു; ആഗോള വിപണിയിൽ കൂടി

text_fields
bookmark_border
കേരളത്തിൽ സ്വർണവില കുറഞ്ഞു; ആഗോള വിപണിയിൽ കൂടി
cancel

കൊച്ചി: ആഗോളസാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 300 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 15,565 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 2400 രൂപയുടെ കുറവുണ്ടായി. 1,24,520 രൂപയായി കുറഞ്ഞു. ആഗോള സ്വർണവില ഉയർന്നുവെങ്കിലും കേരളത്തിൽ അത് പ്രതിഫലിച്ചില്ല.

ആഗോളവിപണിയിൽ സ്വർണവില ഇന്നും വർധിച്ചു. ഔൺസിന് 127 ഡോളറിന്റെ വർധനയാണ് ഇന്നുണ്ടായത്. 5.358 ഡോളറായാണ് സ്വർണവില ഉയർന്നത്. 2.43 ശതമാനം നേട്ടം സ്വർണത്തിനുണ്ടായി. യു.എസ്, ഇസ്രായേൽ സേനകൾ ഇറാനിൽ നടത്തുന്ന യുദ്ധം തന്നെയാണ് സ്വർണവില വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. യുദ്ധം നാലാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് മൂലം വരും ദിവസങ്ങളിലും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കാൻ തന്നെയാണ് സാധ്യത. അത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും.

എണ്ണവില കുതിക്കുന്നു; ബാരലിന് 80 ഡോളർ കടന്ന് ബ്രെന്റ് ക്രൂഡ്

സിംഗപ്പൂർ: ഇസ്രായേൽ-യു.എസ് സംയുക്തസേനകളുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു. ഏഴ് ശതമാനം വരെ വർധനവാണ് എണ്ണവിലയിൽ ഉണ്ടായത്. മിഡിൽ ഈസ്റ്റ് മുഴുവൻ യുദ്ധഭീതിയിലായതോടെയാണ് അത് എണ്ണവിപണിയേയും സ്വാധീനിച്ചത്.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയർന്നു. 78.24 ഡോളറിൽ നിന്നാണ് ബ്രെന്റ് ക്രൂഡിന്റെ വില ജയർന്നത്. 5.38 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.66 ഡോളർ ഉയർന്ന് 75.33 ഡോളറായി ഉയർന്നു.

ഈനിലയിൽ പോവുകയാണെങ്കിൽ ഈ ആഴ്ച തന്നെ ക്രൂഡോയിൽ വില 90 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങൾ. അടുത്തയാഴ്ചയോടെ എണ്ണവില 100 ഡോളർ പിന്നിടും. ഇത് ആഗോള സമ്പദ്‍വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യ ഉൾപ്പടെ എണ്ണ ഇറക്കുമതിയെ വൻ തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങളെ ഇത് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും.

​ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെങ്കിലും യുദ്ധം തുടങ്ങിയതിന് ശേഷം സുരക്ഷ മുൻനിർത്തി ഇതുവഴി കപ്പലുകൾ വരാൻ മടിക്കുകയാണ്. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിരവധി കപ്പലുകളാണ് ഹോർമുസ് വഴിയുള്ള യാത്ര റദ്ദാക്കിയത്. ഹോർമുസ് വഴിയുള്ള യാത്രയുടെ സുരക്ഷക്കായി ഫ്രാൻസ് കൂടുതൽ കപ്പലുകളെ അയച്ചുവെങ്കിലും അതൊന്നും പ്രതിസന്ധി മറികടക്കാൻ പര്യാപ്തമാവില്ലെന്നാണ് റിപ്പോർട്ട്.

മാർച്ചിലെ സ്വർണവില

1.126920

2.1,24,520

ഫെബ്രുവരിയിലെ സ്വർണവില

1. 1,17,760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080 രൂപ

19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)

20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)

21. 1,16,800 രൂപ

22. 1,16,800 രൂപ

23. 1,18,320 രൂപ

24. 1,18,640 രൂപ

25. 1,18,720 രൂപ

26. 1,18,560 (Morning)

1,18,080 (evening)

27. 1,18,480

28. 1,20,800

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsGold RateGold Price
News Summary - Gold prices fall in Kerala; rise in global market
Next Story