Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_right​ഈ മാസത്തെ ഉയർന്ന...

​ഈ മാസത്തെ ഉയർന്ന നിരക്കിലെത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണവില കുറഞ്ഞു

text_fields
bookmark_border
​ഈ മാസത്തെ ഉയർന്ന നിരക്കിലെത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണവില കുറഞ്ഞു
cancel

കൊച്ചി: ഈ മാസത്തെ ഉയർന്നനിരക്കിലെത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയായി. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇന്ന് ഉയർച്ചയുണ്ടായി. ഈ ഉണർവ് വരും ദിവസങ്ങളിൽ ഇന്ത്യയിലേയും സ്വർണവിലയിൽ പ്രതിഫലിച്ചേക്കും.

സ്​പോട്ട് ഗോൾഡ് വില 0.3 ശതമാനം ഉയർന്ന് ഔൺസിന് 5,183.85 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഉയർന്ന് 5200 ഡോളറിലേക്ക് എത്തി.​ ഡോളർ ദുർബലമാവുന്നത് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ഇന്ന് നടക്കുന്ന ഇറാൻ-യു.എസ് ചർച്ചകളാവും. ചർച്ചകൾക്കൊടുവിൽ സമാധാനപരമായ ഒരു പരിഹാരമുണ്ടായില്ലെങ്കിൽ അത് വലിയ രീതിയിൽ സ്വർണവില ഉയരുന്നതിലേക്ക് നയിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

ഇതിനൊപ്പം തന്നെ ഫെഡറൽ റിസർവിന്റെ വായ്പനയം സംബന്ധിച്ച പ്രഖ്യാപനങ്ങളും സ്വർണവിലയെ സ്വാധീനിക്കും. ഫെഡറൽ റിസർവ് ഈ വർഷം 25 ബേസിക് പോയിന്റിന്റെ കുറവ് പലിശനിരക്കിൽ വരുത്തുമെന്ന് കരുതുന്ന നിക്ഷേപകരുണ്ട്. പലിശനിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾ ഫെഡറൽ റിസർവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാൽ അത് സ്വർണവില ഉയരുന്നതിലേക്ക് നയിച്ചേക്കും.

ഫെബ്രുവരിയിലെ സ്വർണവില

1. 1,17,760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080 രൂപ

19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)

20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)

21. 1,16,800 രൂപ

22. 1,16,800 രൂപ

23. 1,18,320 രൂപ

24. 1,18,640 രൂപ

25. 1,18,720 രൂപ

26. 1,18,560

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsGold RateGold
News Summary - Gold prices fall in Kerala after hitting highs this month
Next Story