Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടർച്ചയായ രണ്ടാം ദിനവും സ്വർണവില താഴേക്ക്

text_fields
bookmark_border
gold price
cancel

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. തിങ്കളാഴ്ച നേരിയ വില കുറവ് രേഖപ്പെടുത്തിയ വിപണിയിൽ ചൊവ്വാഴ്ച വീണ്ടും കുറവ് രേഖപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച സംസ്ഥാനത്ത് സ്വർണം പവന് വില 600 രൂപ കുറഞ്ഞ് 73,240 രൂപയായി. തിങ്കളാഴ്ച 73,840 രൂപയായിരുന്നു വില. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും സ്വർണവില കുറഞ്ഞിരുന്നു. ​സ്വർണം ഗ്രാമിന് 9230 ആയിരുന്നു തിങ്കളാഴ്ചത്തെ വില. ചൊവ്വാഴ്ച ഇത് 9155 ആയി കുറഞ്ഞു. ഗ്രാമിന് 75 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ വിപണിയിൽ സ്വർണവില കുറയുന്നതായാണ് കണ്ടു വരുന്നത്. പവന് 74,560 രൂപയോടെ ജൂണിലെ ഏറ്റവും വലിയ വില 14,15 തീയതികളിൽ രേഖപ്പെടുത്തിയിരുന്നു.

ആക്രമണവാർത്തകൾക്കിടെ, ഇന്ത്യയിലെ ഐ.ടി ഓഹരികൾക്ക് അടക്കം വിപണിയിൽ തിരിച്ചടി നേരിട്ടിരുന്നു. GOLD

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold prices fall for second consecutive day
Next Story