സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും തിരിച്ചുകയറി; ഇനി വിലയുടെ ഗതി നിർണയിക്കുക അമേരിക്കൻ സാമ്പത്തിക സൂചികകൾ!
text_fieldsകൊച്ചി: കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിനുശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണം തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തി. സ്വർണത്തിന് ഗ്രാമിന് 115 രൂപ വർധിച്ച് 11,715 രൂപയും പവന് 920 രൂപ വർധിച്ച് 93,720 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ചയായി ഇടിവ് തുടരുന്ന സ്വർണ വിലക്ക് ഇന്നലെയാണ് ആദ്യമായി കയറ്റമുണ്ടായത്. ഗ്രാമിന് 135 രൂപയും പവന് 10180 രൂപയുമാണ് കൂടിയത്. വെള്ളിക്ക് ഗ്രാമിന് 175 രൂപയാണ്.
ഈ വർഷം ജനുവരി 29ന് 1,31,160 രൂപ വരെ വില ഉണ്ടായിരുന്ന സർണത്തിന് 10 മാസം കൊണ്ട് 40000 രൂപയോളമാണ് കുറഞ്ഞത്. വില കുറഞ്ഞപ്പോൾ നിക്ഷേപകർ നടത്തിയ വാങ്ങലും ആഗോള ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഈ തിരിച്ചുകയറ്റത്തിന് പ്രധാന പിന്തുണയായത്. എന്നാൽ ഈ മുന്നേറ്റത്തിന്റെ തുടർച്ച നിർണയിക്കുക അമേരിക്കയുടെ സാമ്പത്തിക സൂചികകളായിരിക്കും. ഫെഡറൽ റിസർവിന്റെ പലിശനയവും ഡോളറിന്റെ മൂല്യവും അമേരിക്കൻ ട്രഷറി യീൽഡും സ്വർണ്ണവിലയെ സ്വാധീനിക്കും. ബുധനാഴ്ച പുറത്തുവരുന്ന പി.സി.ഇ പണപ്പെരുപ്പ കണക്കുകൾ പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകളിൽ നിർണായക മാറ്റമുണ്ടാക്കാം.
അതേസമയം, ഹുർമുസ് കടലിടുക്കിലെ സംഘർഷസാധ്യതയും റഷ്യ-യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും സ്വർണവിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. എൻവിഡിയ സി.ഇ.ഒ ആയി ജെൻസൻ ഹുവാങ്ങിനെ തിരിച്ചെടുത്തതിനെത്തുടർന്ന് ടെക്, എ.ഐ ഓഹരികൾ ശക്തമായി തിരിച്ചുകയറി. ഇതോടെ, ഓഹരി വിപണിയിലെ നഷ്ടം നികത്താനായി നിക്ഷേപകർ സ്വർണം വിറ്റഴിച്ചിരുന്ന പ്രവണത കുറഞ്ഞത് സ്വർണത്തിന് ആശ്വാസമായി.
ഡിസംബർ 9ന് ചേരുന്ന യു.എസ് ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിക്കാൻ 90 ശതമാനത്തിലധികം സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ. പലിശ നിരക്ക് ഉയർന്നാൽ പലിശ വരുമാനമില്ലാത്ത സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാൻ ഇടയാക്കും.
കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചുകയറ്റം വിപണിക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും സ്വർണത്തിന്റെ അടുത്ത നീക്കം അമേരിക്കയുടെ സാമ്പത്തിക കണക്കുകൾ, ഡോളറിന്റെ ഗതി, ഫെഡറൽ റിസർവിന്റെ നിലപാട് എന്നിവയെ ആശ്രയിച്ചായിരിക്കും.
നവംബറിലെ സ്വർണവില (പവനിൽ)
01: 1,01,840
02: 1,02,200
03. 1,02,400
04. 1,02,600 (morning)
04. 1,04,720
05. 1,07,080
06. 1,07,080
06. 1,05,120
06. 1,05,200
07. 1,05,280
09. 1,06,040
10. 1,05,680 (രാവിലെ)
10. 1,04,640 (വൈകീട്ട്)
11. 1,04,120
12. 1,02,520
13. 1,01,560 (രാവിലെ)
13. 1,00720 (വൈകീട്ട്)
14. 1,00,920
15. 1,00,920
16. 1,00,320
17. 99,760
18. 99,760
19. 95,840
20. 92, 080
21. 91,720
22. 91,720
23. 92,800
ഒക്ടോബറിലെ സ്വർണവില (പവനിൽ)
01: 1,09,440
02: 1,10,200
03: 1,09,400
04: 1,09,400
05: 1,09,400
06: 1,09,280
07: 1,09,680
8: 109680
9: 1,10,520
10: 1, 11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
14: 1,08,720
15: 1,08,120
16: 1,08,120
17. 1,08,280
18. 1,08,280
19: 1,08,560
19: 1,07,920 (രാവിലെ)
19: 1,07,120 (ഉച്ച)
20: 1,07,120
21: 1,07,120
22: 1,05,880
23: 1,04,480
24: 1,04,480
25: 1,04,680
26: 1,04,680
27: 1,05,080
28: 1,05,560
29: 1,05,560
30: 1,04,320
31: 1,01,840

